Saturday, August 27, 2011

കാഴ്ച്ചപ്പാട്---ഒരു ഡോകുമെന്ററി

നമസ്കാരം,

ഞാന്‍ വണ്ടത്താന്‍ മഹാദേവന്‍ നിങ്ങളെ കാഴ്ചപ്പാടിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഞാന്‍ എന്നത്തെയും പോലെ ഇന്നും നിങ്ങള്‍ക്കായി നിറയെ പൂഗാവനങ്ങളില്‍ നിന്നുള്ള വിശേഷങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് . ഞാന്‍ കാറ്റിനോട് വഴിചോദിച്ചു പുതിയ പൂഗാവനങ്ങള്‍ തേടി പറക്കുന്നു. എനിക്ക് ഈ വനത്തിലെ മൃഗങ്ങളോടും സംസാരിക്കുവാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ട് . ഞാന്‍ അവരുടെ അടുത്ത് പറന്നു ചെന്ന് ഞാന്‍ അവരുടെ വിശേഷങ്ങള്‍ ചോതിച്ചറിയുന്നു. 


ഇന്നത്തെ എന്റെ വിഷയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം '. അതിനെക്കുറിച്ച് നമ്മുക്ക് നമ്മുടെ നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ ഞാന്‍ യാത്ര തുടങ്ങുകയായി.

Wednesday, July 13, 2011

വഴിതിരുവ്

ടക്ക്, ടക്ക്, ടക്ക്

ടക്ക് , ടക്ക്, ടക്ക് , ടക്ക്, ടക്ക് .

ടക്ക് , ടക്ക് , ടക്ക് .

ഞാന്‍ ടൈപ്പിംഗ്‌ തുടര്‍ന്നു. നാളെ തീര്‍ക്കാന്‍ ഉള്ള അസ്സിന്മേന്റ്റ് ആണ് . മാനേജര്‍മാര്‍ക്ക് പണി തന്നാല്‍ ഒരിക്കലും മതി ആകില്ല. നമ്മള്‍ ജോലി പതുക്കെ ചെയ്താല്‍, അവര്‍ ദേഷ്യപെടും.  ഒന്ന് ജോലി നമ്മള്‍ വേഗം ചെയ്തു തീര്‍ത്താല്‍ , ഉടനെ അടുത്ത ജോലി തരും. അങ്ങനെ നമ്മുക്ക് കിട്ടുന്ന ജോലിയുടെ കാഠിന്യം കൂടിക്കൊണ്ടിരിക്കും. പറഞ്ഞിന്ട്ടു കാര്യമില്ല. ഇത് മാനേജര്‍മാരുടെ ഒരു പൊതു സ്വഭാവം ആണ്.

"ഹോ .., ഒരുപാടു ജോലി ഉണ്ട്. "

"സുനന്ദെ ഒരു കപ്പു കാപ്പി ?"
"ദാ, വരുന്നു ചേട്ടാ "

Saturday, July 2, 2011

പാലമരം

നിലാവുള്ള രാത്രികളില്‍ ഞാന്‍ എന്നും ചന്ദ്രനേയും നക്ഷത്രങ്ങളെയും നോക്കി നികാറുണ്ട്. ഈ അമ്പലത്തിന്റെ കുറച്ചു മാറി സ്ഥാനമുരപ്പിച്ചിട്ടു ഇപ്പോള്‍ ഏകദേശം 40 വര്‍ഷങ്ങളായി. ഇവിടം എനിക്ക് പ്രിയെപ്പെട്ടതാകുന്നു. വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം എന്റെ കാതിനു ഇമ്പം തരുന്ന ചെണ്ടമേളം, കിളികളുടെ കള കള നാദം, തണുത്ത കാറ്റ് എല്ലാം എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. അടുത്തുള്ള പ്രൈമറി സ്കൂളിലേക്ക് എന്റെ അരികിലുടെ പോകുന്ന കൊച്ചു കുട്ടികളുടെ ആരവവും, ഉത്സവങ്ങളില്‍ മാത്രം ഒത്തു കൂടുന്ന ഒരു പറ്റം അയല്‍കാരുടെ സംഭാഷണവും ഒഴിച്ചാല്‍ ഈ പ്രദേശം ശാന്തമാണ്‌.

Sunday, March 13, 2011

കാത്തിരിപ്പ്

ഞാന്‍ അമല , ഇവിടെ ചെന്നൈ താമസം. നേഴ്സ് ആണ് . ഇവിടെ ജോലിക്ക് വന്നിട്ട് 3 വര്ഷം. പഠനം ഒക്കെ ബംഗളുരു ആയിരുന്നു. അവിടെ തന്നെ അച്ഛനും അമ്മയും. ചെന്നൈ ജോലി കിട്ടിയ ശേഷം താമസം ചെന്നൈയിലേക്ക് മാറ്റി. അതില്‍ പിന്നെ ഒരു ഹോസ്റ്റലില്‍ ആണ് താമസം.

ചെന്നൈ നഗരം ആദ്യം ആദ്യം എന്നെ ഒറ്റപെടല്‍ അനുഭവപെടുത്തിയിരുന്നു. ഇന്നാല്‍ ഇപ്പോള്‍ അത് കുറെ മാറി. റോസി, സുഹജ, സുജാത അങ്ങനെ കുറെ കൂട്ടുകാര്‍. ഇവിടെ എല്ലാവരും തിരക്കിലാണ്. പാവപ്പെട്ടവനും, പണക്കാരനും , മദ്യവര്‍ഗവും എല്ലാം ഇവിടെ ഉണ്ട്. എല്ലാവരും അവരുടെ ശൈലിയില്‍ ജീവിക്കുന്നു. ഇവിടെ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മിറ്റമില്ല. പക്ഷെ റോഡുകള്‍ അവര്‍ ക്രിക്കറ്റ്‌ ഗ്രൌണ്ട് ആക്കുന്നു. ഇല്ലഴ്മയിലും അവര്‍ തങ്ങളുടെ സ്ഥലം കണ്ടെത്തുന്നു. ഇവിടെ ഫ്ലാറ്റുകള്‍ നിരഞ്ഞുകൊണ്ടിരിക്കുന്നു. എവിടെ തിരിഞ്ഞാലും ഫ്ലാറ്റിന്റെ പരസ്യങ്ങള്‍. എനിക്ക് ഫ്ലാറ്റുകള്‍ ഇഷ്ട്ടമല്ല. മിറ്റെമില്ലാത്തെ കുടുസുമുറികള്‍. പക്ഷെ ഇനി വീട് വെക്കാന്‍ ഇവിടെ സ്ഥലം ഇല്ല. ഒരു 20 കൊല്ലം കഴിഞ്ഞാല്‍ ഒരു പക്ഷെ ചെന്നൈ ഫ്ലാറ്റുകളും , കമ്പിനികളും മാത്രമുള്ള നഗരമാകുമോ എന്ന് ഞാന്‍ ഭയക്കുന്നു. വീടുകള്‍ ഇല്ലാത്ത നഗരം.

Tuesday, February 22, 2011

കടം

അന്ന് ഒരു രാത്രി അവര്‍ ഉമ്മറത്ത്‌ ഒട്ടു കൂടി ചര്‍ച്ച തുടങ്ങി. വാസു, കുട്ടപ്പന്‍, രാഘവന്‍ പിന്നെ അവരുടെ ആശാന്‍ സുകുമാരനും. അന്ന് അവര്‍ സന്തോഷവന്മാര്‍ ആയിരുന്നു കാരണം നാളുകള്‍ക്ക് ശേഷം അവര്‍ക്ക് ഒരു നല്ല കോള് ഒത്തിരിക്കുനത്. "20 ലക്ഷം രൂപ , രണ്ടു കത്തി കാണിച്ചു വിരട്ടിയെന്കിലെന്താ , കാര്യം ഉഷാറായി നടനില്ലേ . ഇനി കുറച്ചു നാളെത്തേക്ക് വേറേ ഒരു പണിക്കും പോകേണ്ടെല്ലോ " രാഘവന്‍ പറന്നു.

"കുട്ടപ്പാ സാധനം കയിലില്ലേ . ഇങ്ങോട്ട് വെയി , വാസു ഗ്ലാസ്‌ എടുക്കടാ"
"ദേ എടുത്തു കഴിന്നു സുകുവേട്ടാ".
"രാഘവാ പോയി നമ്മുടെ ചെല്ലപ്പണ്ടേ കടയില്‍ നിന്ന് കൊറച്ചു അച്ചാരിന്നു കൊണ്ട് വന്നേ ."

Friday, January 14, 2011

പ്രണയം

പ്രണയം പലര്‍ക്കും പലതാണ് . ചിലര്‍ക്കത് ജീവന്‍ മരണ പ്രശ്നം . ചിലര്കത്തു ഒരു കാലഗട്ടത്തിന്റെ ഓര്‍മ്മകള്‍ . ചിലര്കത് ഇപ്പോഴും നില നില്‍കുന്ന ഒരു നേര്‍ത്ത തലോടല്‍.

ജീവിതത്തിന്റെ ത്ലസുകളില്‍ തൂക്കി നോക്കുമ്പോള്‍ ചിലര്‍ അതിനു കൂടുതല്‍ ഭാരം നല്‍കി , മറ്റു ചിലര്‍ അതിനെ തൂക്കി എറിഞ്ഞു. ഇവിടെ എന്റെ പ്രണയത്തിലെ കഥ നായകന്‍ ധീരനാണ് . പക്ഷെ എനിക്ക് അവനെ കാത്തു നില്‍ക്കെ വഴിയുള്ളൂ, കാരണം ഞങ്ങളുടെ കുടുംബങ്ങള്‍ ശത്രുക്കള്‍ ആണ് . ഘോരശത്രുക്കള്‍ , തലമുറകളായി ശത്രുക്കള്‍