Wednesday, July 13, 2011

വഴിതിരുവ്

ടക്ക്, ടക്ക്, ടക്ക്

ടക്ക് , ടക്ക്, ടക്ക് , ടക്ക്, ടക്ക് .

ടക്ക് , ടക്ക് , ടക്ക് .

ഞാന്‍ ടൈപ്പിംഗ്‌ തുടര്‍ന്നു. നാളെ തീര്‍ക്കാന്‍ ഉള്ള അസ്സിന്മേന്റ്റ് ആണ് . മാനേജര്‍മാര്‍ക്ക് പണി തന്നാല്‍ ഒരിക്കലും മതി ആകില്ല. നമ്മള്‍ ജോലി പതുക്കെ ചെയ്താല്‍, അവര്‍ ദേഷ്യപെടും.  ഒന്ന് ജോലി നമ്മള്‍ വേഗം ചെയ്തു തീര്‍ത്താല്‍ , ഉടനെ അടുത്ത ജോലി തരും. അങ്ങനെ നമ്മുക്ക് കിട്ടുന്ന ജോലിയുടെ കാഠിന്യം കൂടിക്കൊണ്ടിരിക്കും. പറഞ്ഞിന്ട്ടു കാര്യമില്ല. ഇത് മാനേജര്‍മാരുടെ ഒരു പൊതു സ്വഭാവം ആണ്.

"ഹോ .., ഒരുപാടു ജോലി ഉണ്ട്. "

"സുനന്ദെ ഒരു കപ്പു കാപ്പി ?"
"ദാ, വരുന്നു ചേട്ടാ "



ഞാന്‍ പതുക്കെ എണീറ്റ്‌ ജനലിനു അടുത്തേക്ക് നീങ്ങി നിന്നു. കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. ഈ ജനാലയിലുടെ നോക്കിയാല്‍ ബീച്ചില്‍ നിന്നു വരുന്ന കൈവരി റോഡിനെ മെയിന്‍ റോഡുമായി ബെന്ധിപിക്കുന്ന തിരിവ് കാണാം. മയിന്‍ റോഡ്‌ ഇപ്പോള്‍  ശാന്തമാണ്‌. പക്ഷെ 8 : 0 0 മണി ആയാല്‍ ഇവിടെ ഭയങ്കര തിരക്കാണ് . രാവിലെ ഓഫീസിലേക്ക് പോകാനുള്ള തിരക്ക്. കുട്ടികള്‍ക്ക് സ്കുളില്‍ പോകാനുള്ള തിരക്ക്. കച്ചവടക്കാര്‍ക്ക് കടകളിലേക്ക് പോകാന്‍ തിരക്ക്.  മനുഷ്യന്‍ തിരക്കിലാണ്, എപ്പോഴും അവന്റെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ ഉള്ള പങ്കായങ്ങള്‍ തേടിയുള്ള യാത്രയുടെ തിരക്കില്‍.


ഈ തിരുവില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി സുനന്ദയെ കാണുന്നത്. അന്ന് രാവിലെ അവള്‍ കോളെജിലേക്ക് പോകുകെയായിരുന്നു. കണ്ടപ്പോള്‍ ആദ്യം തന്നെ എനിക്ക് ഇഷ്ട്ടപെട്ടു.  അന്ന് ഞാനും സ്വാമിയും ഒരുമിച്ചു ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. ഞാന്‍ സ്വാമിയോട് ചോദിച്ചു

"മലയാളി ആണോ ?"

"അതെ സര്‍ ?"

പിന്നെ ഒരു ദിവസം അവള്‍ അറിയാതെ അവളെ നോക്കി നിന്നു അവള്‍ താമസിക്കുന്ന എന്റെ വീടിനടുത്തുള്ള ആ ഫ്ലാറ്റ് കണ്ടു പിടിച്ചു.  അവള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ താമസിക്കുന്ന എന്റെ ഓഫീസില്‍ ജോലി ചെയുന്ന   ഹെമലതയെ കണ്ടു. അവളുടെ മേല്‍വിലാസവും മറ്റും ചോദിച്ചു. ആദ്യമൊക്കെ ഹേമലത എതിര്‍ത്തു. അവള്‍ സുനന്ദയെ കുറിച്ച് എന്തെങ്ങിലും പറയാന്‍ വിസമ്മതിച്ചു. പിന്നെ വിവാഹാലോചനയുമായി അവളുടെ വീട്ടില്‍ പോകാന്‍ ആണ് എന്ന് അവളെ പറഞ്ഞു മനസിലാക്കുവാനും , അവളില്‍ നിന്നു സുനന്ദയുടെ മേല്‍വിലാസം കണ്ടുപിടിക്കാന്‍ സ്വമിയണ്ണന്റെ സഹായവും വേണ്ടി വന്നു.

നേരിട്ടു അവളോട്‌ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ധൈയ്ര്യം അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ അമ്മ നാട്ടില്‍ നിന്നു എന്നെ വിളിച്ചു കല്യാണം കഴിക്കാന്‍ നിര്‍ബന്ദിക്കുന്ന സമയവും. എനിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സ്വമിയന്നനെ കൊണ്ട് വീട്ടില്‍ സുനന്ദയുടെ വിവരം തന്ത്രപൂര്‍വ്വം അവതരിപ്പിച്ചു.




പ്രണയം, അത് പരസ്പര സ്നേഹത്തിന്‍റെ ഒരു കൈവഴി ആണ്. ഞാനും സുനന്ദെയും കഴിന്ന 18 മാസമായി  ഈ കൈവഴിയിളുടെ സഞ്ചരിക്കുന്നു. അതില്‍ കഴിഞ്ഞ 2 ആഴ്ചക്ക്  മുമ്പ് ഞങ്ങളുടെ വിവാഹം നടന്നു. വീടുകാരുടെ സമ്മതത്തോടെ ഉള്ള ഒരു പ്രണയം. എന്റെ ഇഷ്ടം, അമ്മയ്ക്കും ഇഷ്ടപെടുമോ എന്ന് ഞാന്‍ ഭയന്നിരുന്നൂ. പക്ഷെ അമ്മക്ക് കുട്ടിയെ ഇഷ്ടമായി. അവളുടെ വീട്ടുകാര്‍ക്ക് എന്നയും. അങ്ങനെ ഞങ്ങള്‍ ഒരു മോതിരം മാറല്‍ ചടങ്ങിനു ശേഷം പരസ്പരം പ്രണയബെധരായി.

 പിന്നെ ഫോണ്‍ വിളികള്‍. തിരിച്ചു ചെന്നൈയില്‍ വന്നപ്പോള്‍ ഞങ്ങള്‍ വാരാന്ത്യങ്ങളില്‍ ബസ്‌ സ്ടോപിലും, ബീച്ചിലും, പാര്‍ക്കിലും നമ്മുക്ക് കാണാന്‍ കഴിയുന്ന കാമുകി കമുകന്മാരില്‍ ഒന്ന് ആയി മാറി. പക്ഷെ എന്തോ, അവള്‍ എന്നെ ഒരിക്കലും അവളുടെ ശരീരത്തില്‍ തൊടാന്‍ സമ്മതിക്കുമായിരുനില്ല.

"ഇതൊക്കെ കല്യാണം കഴിനിട്ടു മതി  "
"ഛെ , ഞാന്‍ നിന്നെ കെട്ടാന്‍ പോകുന്നവനല്ലേ , അതും നമ്മള്‍ ലൈസന്‍സ് ഉള്ള കമിതാക്കള്‍."
"എന്ന് വെച്ച് , എനിക്ക് ഇഷ്ടമല്ല"

എങ്കിലും അവള്‍ ചില വയ്കുന്നെരങ്ങളില്‍ അവള്‍ പറഞ്ഞന്തു അവള്‍ മറക്കും. തളര്‍ന്ന പക്ഷി തന്റെ കൂട്ടില്‍ തല ചായ്ച് ഉറങ്ങാന്‍ വരുന്നത് പോലെ, അവള്‍ എന്റെ തോളിലേക്ക് ചാരി ഇരിക്കും. ഞങ്ങള്‍ കടലിലേക്ക്‌ നോക്കി തിരകള്‍ എണ്ണാന്‍ തുടങ്ങും, പരസ്പരം വിഷമങ്ങള്‍ പങ്കുവെക്കും, നാളെത്തെ കുറിച്ച് നേര്‍ത്ത രേഖകള്‍ വരക്കും, മണ്ണില്‍ വീടുണ്ടാക്കും,  അവളുടെ തലയില്‍ ചൂടിയ റോസാപുഷ്പത്തിന്റെ സുഗന്ധം ഞാന്‍ ആസ്വധിക്കും. പ്രണയം ഞങ്ങളുടെ മനസുകളെ കോര്‍ത്തിക്കുവാന്‍  ഓരോ ദിവസവും പുതിയ പുതിയ സ്വഭാവങ്ങളും, പിണക്കങ്ങളും, ഇണക്കങ്ങളും  ഞങ്ങള്‍ക്ക് മുന്നില്‍ വാരിചൊരിഞ്ഞുകൊണ്ടിരുന്നു.

ഞങ്ങളുടെ വിവാഹനിശ്ചയം കഴിയുന്നതിനു മുന്‍പ് ഈ ജനാല എനിക്ക് അവളിലെക്കുള്ള ഒരു വാതിലായിരുന്നു. എന്നും രാവിലെ ഞാന്‍ ഈ ജനാലക്കരികില്‍ നിന്നു അവള്‍ പോകുന്നത് നോക്കും. അവള്‍ എന്നെ കണ്ടിരുനില്ല, അതോ കണ്ടില്ല എന്ന് നടിച്ചോ. 3 ആം നിലയിലെ ഒരു ജനലിന്റെ അടുത്തിരുന്നു ഒരാള്‍ അവളെ നോക്കി എന്ന് അവള്‍ ശ്രെധിചിട്ടുണ്ടാവില്ല. വിവാഹനിശ്ചയത്തിന് ശേഷം അവള്‍ എന്നെയും ഇടം കണ്ണിട്ടു നോക്കാന്‍ തുടങ്ങി. പിന്നെ ചില ദിവസങ്ങളില്‍ അത് അവളുടെ നാണമായിരുന്നു എന്നെ വരവേറ്റത് . പിന്നീടു അത് ഒരു നേര്‍ത്ത പുഞ്ചിരിയായി പരിണാമം സംഭവിച്ചു.

അവള്‍ എന്റെതാകും മുന്‍പേ ഞാന്‍ ഒരിക്കല്‍ അവളോട്‌ സംസാരിച്ചു. ഒരു വഴി ചോദിയ്ക്കാന്‍ , എനിക്ക് അറിയാമായിരുന്ന ഒരു വഴി. അന്ന് അവള്‍ വെളുത്ത ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. നേര്‍ത്ത കാറ്റില്‍ പറന്നു തുടങ്ങിയ ചുരിദാര്‍ ഷാള്‍ നേരെയക്കികൊണ്ട് അവള്‍ എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പൂര്‍ണചന്ദ്രനെ പോലെ തിളങ്ങിയ ആ മുഖത്തേക്ക് നോക്കി ഞാന്‍ എന്നെത്തന്നെ മറന്നു നിന്നു. ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളെ അടുത്ത് കണ്ടതിന്റെ പരിഭ്രമമോ, അകര്‍ഷണമോ എന്തോ ഞാന്‍ നിശ്ചലനായി നിന്നു പോയി. അവള്‍ എന്തൊക്കെയോ പറഞ്ഞു പതുക്കെ നടന്നഗന്നു.

അമ്മയുടെ മരണം, പിന്നെ അവളുടെ പഠിപ്പും അത് രണ്ടുമാണ് ഞങ്ങളുടെ വിവാഹം നീട്ടിച്ചത്. അമ്മക്ക് അവളെ ഇഷ്ടമയിരുന്നൂ. നാട്ടില്‍ വരുമ്പോള്‍  അവളെ കുറിച്ച് ചോദിക്കും. പിന്നെ നാട്ടിലെ വിശേഷങ്ങള്‍ പറയും. അയല്‍പക്കത്തെ ദാക്ഷായ്നിയമ്മയെ കുറിച്ചും, ലക്ഷ്മിയമ്മയെ കുറിച്ചും ഒക്കെ വിശേഷങ്ങള്‍ പറയും. പിന്നെ  എന്റെ ഭക്ഷണത്തിനെപെറ്റിയും കൂട്ടുകാരെകുറിച്ചും ചോദിക്കും. അമ്മയുടെ കൈപുണ്യം പണ്ടേ കുടുബത്തില്‍ ഒക്കെ പ്രേശേസ്തമാണ് . അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവില്‍ ഉണ്ട് .

അച്ഛന്‍ നേരുത്തേ പോയതിനാല്‍ എന്റെ എല്ലാം അമ്മയായിരുന്നൂ.  അമ്മ പോയതില്‍ പിന്നെ ഞാന്‍ ഒറ്റക്കായി. നാട്ടില്‍ ഒരു വീടും പറമ്പുംമുണ്ട്. പക്ഷെ അമ്മ ഇല്ലാത്തെ ആ വീടിലേക്ക്‌ കയറി ചെല്ലുവാന്‍ എനിക്ക് ഭയമാണ്. ഒരു തരം നിശബ്ദദ. ഓരോ മുറിയിലും അമ്മ ഒളിനിരുന്നു എന്നെ നോക്കുന്നത് പോലെ തോന്നും.  എന്റെ സുഖവും ദുഖവും എല്ലാം നിരീക്ഷിച്ചു കൊണ്ട് അമ്മ ഇപ്പോഴും അവിടെ എവിടെയോ ഉണ്ട് എന്ന് ഒരു  തോന്നല്‍.

വയ്കുന്നെരങ്ങളില്‍ സുനന്ദെയോടോപ്പമുള്ള യാത്രകള്‍ എന്നും ജീവിതത്തിലെ വഴിതിരുവുകെളായിരുന്നു. ചില ദിവസങ്ങളില്‍ ഞങ്ങള്‍ കടല്‍ തീരത്തിന് അടുത്തുള്ള റോഡിലുടെ മണിക്കുറുകളോളം നടക്കും. അവളോട്‌ ചേര്‍ന്ന് നടക്കുമ്പോള്‍ എന്റെ കൈത്തണ്ടുകള്‍ അവളുടെ കൈതണ്ടുകളെ സ്പര്‍ശിക്കും. എന്റെ വിഷമങ്ങള്‍ അവളുമായി പങ്കുവെക്കും. ചില ദിവസങ്ങളില്‍ ഞങ്ങള്‍ പിണങ്ങും. പിണങ്ങുമ്പോള്‍ അവളുടെ മുഖത്തിനു ഭംഗി കൂടും. അവള്‍ ദൂരെ മാറി നടക്കും. എന്റെ മുഖത്തേക്ക് നൊക്കുകെഇല്ല. അവളുടെ സവ്ന്ദര്യം അവളുടെ വാക്കുകളിലും പ്രേകടെമായിരുന്നു. വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. അവളുടെ കഴുത്തിന്‌ പുറകിലുള്ള കറുത്ത മറുക് കണ്ണ് കിട്ടാതിരിക്കുവാന്‍ ദൈവം അറിഞ്ഞു നല്കിയതാണോ എന്ന് തമാശക്ക് ഞാന്‍ ചോദിച്ചിട്ടുണ്ട്.

"സുനന്ദെ, കാപ്പി ആയില്ലേ .."   
"ആയികൊണ്ടിരിക്കുന്നു ചേട്ടാ, ധിറുതി വെക്കാതെ "

ഞാന്‍ വീണ്ടും എന്റെ കംബ്യുട്ടരിന്റെ അടുത്തേക്ക് നടന്നു.  എന്‍റെ ജോലി വീണ്ടു ആരംഭിച്ചു

ടക്ക് ടക്ക്  ടക്ക് ടക്ക്
ടക്ക് ടക്ക്
ടക്ക് ടക്ക് ടക്ക്




ടക്ക് ടക്ക്  ടക്ക് ടക്ക്
ടക്ക് ടക്ക്





ടക്ക് ടക്ക്  ടക്ക് ടക്ക് ടക്ക് ടക്ക്
ടക്ക് ടക്ക്


"
കികി കികി കി കി കി കി ..."

"സുനന്ദെ, കാളിംഗ് ബെല്‍ അടിക്കുന്നു , ആരാന്നു നോക്ക് "
"അല്ലെ വേണ്ട ഞാന്‍ നോക്കാം "

ഈ സമയത്ത് അവള്‍ക്കു ഭയങ്കര തിരക്കാ . അവള്‍ അപ്പം ഉണ്ടാക്കുകെയവും.

"അല്ല ആരിത് , സ്വമിയന്നനും , ഹെമലതെം , സന്തോഷും എല്ലാരും ഉണ്ടല്ലോ . വാ വാ .."

"ഇരിക്ക് ."

"ഞാന്‍ അങ്ങോട്ട്‌ ഇറങ്ങാന്‍ പോവുകെയയിരുന്നു "

" എങ്ങോട്ട്, ഓഫീസിലേക്കോ ?" ഹേമലത ചോദിച്ചു  .

"അതെ"

"സാറ് ഇന്ന് തന്നെ വരണം എന്ന് ഇല്ല. കുറച്ചു ദിവസം കുടി കഴിനിട്ടു വന്ന മതി "

"അത് അങ്ങനെ അല്ല സന്തോഷേ , കല്യാണം കഴിച്ചു എന്ന് വെച്ച്  2 ആഴ്ചയില്‍ കൂടുതല്‍ എങ്ങനാ . ഞാന്‍ ലീവ് ചോദിച്ചപ്പോള്‍ ശ്രീധരന്‍ സര്‍ പറഞ്ഞതാ 18 ആം തിയതിയിലെ മീടിങ്ങിനു  ഞാനും വേണം എന്ന്  "

"അത് കുഴപ്പമില്ല സര്‍, ഞങ്ങള്‍ ശ്രീധരന്‍ സാറിനോട് പറയാം , സര്‍ ഒന്ന് നാട്ടിലൊക്കെ പോയിട്ട് വാ "

"നാട്ടില്‍ ആരാ ഉള്ളത്, അമ്മ മരിച്ചതില്‍ പിന്നെ അവിടെ ചെന്നാല്‍ ഒരു ഭയങ്കര ഏകാന്തത. ഞാന്‍ ആ വീടും പറമ്പും വില്‍കാമെന്ന് ആലോചിക്കണ്. സ്വമിയണ്ണന്‍ അറിയാമോ അത് വാങ്ങാന്‍ പറ്റിയ ആരെയെങ്കിലും"

"അപ്പോള്‍ വേറെ ബന്ധുക്കള്‍.." സന്തോഷ്‌  നിറുത്തി നിറുത്തി പറഞ്ഞു

"ഓ , അങ്ങനെ ആരും ഇല്ല . പിന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ എന്റെ അമ്മ, മരിച്ചത് കൊണ്ടാണെല്ലോ ഞാനും സുനന്ദെയും തമ്മില്‍ ഉള്ള കല്യാണം മാറ്റി വെച്ചത്. പിന്നെ അകന്ന ബന്ധുക്കള്‍ ആരും വരാറും 
ഇല്ല. "

"അപ്പോള്‍ സര്‍ തനിച്ചാണോ ? " ഹേമലത ചോദിച്ചു

"സുനന്ധ ഉണ്ടല്ലോ ഇപ്പോള്‍ കൂടെ . അയ്യോ ഞാന്‍ മറന്നു . സുനന്ധെ 3 ചായ കൊണ്ട് വാ , 1 മധുരം കുറച്ചാ കേട്ടോ "

"ഗ്ഹെ" ഹേമലത അത്ഭുതത്തോടെ 

"സുനന്ധ ഇവിടെ ഉണ്ടന്നോ? " സന്തോഷ്‌ പറഞ്ഞു

"സര്‍ , പ്രകാശ്‌ സര്‍, സുനന്ധ മരിച്ചു സര്‍ , 4 ദിവസം മുന്‍പ് ഈ ഫ്ലാറ്റിന്റെ കീഴിലെ തിരുവില്‍ വെച്ച് റോഡ്‌ ക്രോസ് ചെയ്തപ്പോള്‍  ലോറി ഇടിച്ചു മരിച്ചു സര്‍ " സ്വമിയണ്ണന്‍ എന്നെ സഹതാപത്തോടെ നോക്കി.

"ഇല്ല , അവള്‍ മരിച്ചിട്ടില്ല , ഇല്ല "

" വിശ്വസിക്കണം സര്‍ , അവള്‍ മരിച്ചു കഴിഞ്ഞു , മരിച്ചവര്‍ തിരിച്ചു വരില്ല " സന്തോഷ്‌ പറഞ്ഞു

"ഇല്ല , അവള്‍ രാവിലെയും എന്റെ കാപ്പി ചോദിച്ചപ്പോള്‍ വിളി കേട്ടതാണല്ലോ"

"സര്‍, ഞങ്ങള്‍ പറയുന്നത് വിശ്വസിക്ക് സര്‍ " സ്വമിയണ്ണന്‍ ഗദ്ഗദത്തോടെ

" നാലു ദിവസം മുന്‍പ് ഞങ്ങള്‍ ഇവിടെ വന്നിരുന്നു. ദേ ആ ഭിത്തിയിലെ ഫോട്ടോയിലെ മാലയിലേക്കു നോക്ക്." സന്തോഷ്‌ വീണ്ടും എന്നെ വിശ്വസിപിക്കുവാന്‍ ശ്രെമിച്ചു.

"ഇല്ല, സുനന്ധ മരിച്ചിട്ടില്ല , അവള്‍ അടുക്കളയില്‍ ഉണ്ട്. ദേ ഇന്ന് രാവിലെയും അവള്‍ വിളി കേട്ടതാ. ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ വിളി കേട്ടു."

എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അടുക്കളയിലേക്കു നടന്നു.

"നമ്മുക്ക് സാറിനെ അടുത്തുള്ള സൈക്കാതൃസടടിനെ കാണിക്കാം "

"അതെ , അതാ അതിന്‍റെ  ശെരി "

അവര്‍ എന്തെക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എന്‍റെ സുനന്ദയെ തേടുകെയായിരുന്നു.

No comments:

Post a Comment