Friday, January 14, 2011

പ്രണയം

പ്രണയം പലര്‍ക്കും പലതാണ് . ചിലര്‍ക്കത് ജീവന്‍ മരണ പ്രശ്നം . ചിലര്കത്തു ഒരു കാലഗട്ടത്തിന്റെ ഓര്‍മ്മകള്‍ . ചിലര്കത് ഇപ്പോഴും നില നില്‍കുന്ന ഒരു നേര്‍ത്ത തലോടല്‍.

ജീവിതത്തിന്റെ ത്ലസുകളില്‍ തൂക്കി നോക്കുമ്പോള്‍ ചിലര്‍ അതിനു കൂടുതല്‍ ഭാരം നല്‍കി , മറ്റു ചിലര്‍ അതിനെ തൂക്കി എറിഞ്ഞു. ഇവിടെ എന്റെ പ്രണയത്തിലെ കഥ നായകന്‍ ധീരനാണ് . പക്ഷെ എനിക്ക് അവനെ കാത്തു നില്‍ക്കെ വഴിയുള്ളൂ, കാരണം ഞങ്ങളുടെ കുടുംബങ്ങള്‍ ശത്രുക്കള്‍ ആണ് . ഘോരശത്രുക്കള്‍ , തലമുറകളായി ശത്രുക്കള്‍



ഞാന്‍ ജോസെഫിനെ കാണുന്ന അ ദിവസം വളരെ ദുഖിത ആയിരുന്നു . തുടരെ തുടരെ ഉള്ള ആള്‍ഫ്രെടിന്റെയും കുടുബന്ത്തിന്ടെയും ആക്രമണം എന്നെയും പിതാവിനെയും തളര്‍ത്തിയിരുന്നു . പക്ഷെ ചുവന്ന കണ്ണുള്ള ആ ജോസെഫിനെ എനിക്ക് ഇഷ്ടമായിരുന്നു . ജോസഫ്‌  ആള്‍ഫ്രെടിന്റെ മകന്‍ . തന്റെ  ശത്രു കുടുംബത്തിലാണെങ്കിലും അവന്റെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചിരുന്നു . അവന്റെ കണ്ണുകള്‍ എപ്പോഴും എനിക്ക് കവ്തുകമായിരുന്നു. ആ വെളുത്ത ശരീരും , ആരെയും ആകര്‍ഷിക്കുന്ന അവന്റെ കയ്യിലെ കറുത്ത മറുക്, നിവര്‍ന്ന ഗംഭീരിയം ഉള്ള നടപ്പ്, കണ്ടാല്‍ ശത്രുക്കള്‍ പോലും ഒന്ന് നടുങ്ങും . ശത്രു പക്ഷത്തുനിന് പോലും ഞങ്ങളില്‍ ചിലര്‍ അവനെ ബഹുമാനിച്ചിരുന്നു.

അന്ന് ചുവപ്പ് കലര്‍ന്ന ഒരു സന്ദ്യക്ക് ആള്‍ഫ്രെടും സംഘവും  ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ ഓടി തുടങ്ങി . നില്ക്കാന്‍ സമയമില്ല . മരണം എപ്പോള്‍ എന്നെ കാര്‍ന്നു തിന്നും എന്നറിയില്ല . അമ്മയുടെ മുന്നിലേക്ക്‌ തന്റെ  കയിലെ കൂര്‍ത്ത ആയുധവുമായി ചാടി വീണ ആള്‍ഫ്രെഡിന്റെ ഭീഗരരൂപം ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ആയുധം, മുറിവുകള്‍, പിന്നെ എല്ലാം ചുവപ്പുകള്‍ മാത്രം . ഓടുക അത് മാത്രമായിരുന്നു രക്ഷ . അടുത്തുള്ള പടുകൂറ്റന്‍ അല്‍ മരച്ചുവട്ടില്‍ ഒളിക്കുമ്പോള്‍ ജീവിതവും മരണവും മാറി മാറി നങ്ങളെ നോക്കി . ആ അല്‍ മരം നങ്ങളുടെ ജീവിതത്തെ മരണത്തില്‍ നിന്ന് മറച്ചു പിടിച്ചു എന്ന് തന്നെ പറയാം.

അയാള്‍ ഞങ്ങളെ തിരന്നു കൊണ്ടിരുന്നു . കടിച്ചു കീറാനുള്ള ആവേശം ആ മൃഗത്തിന് ഉണ്ടായിരുന്നു . അയാളുടെ നീല തവിട്ടു നിറമുള്ള ആവരണവും , ചുവന്ന കണ്ണ്കളും എന്നെ ഭയപെടുത്തി. ഞങ്ങള്‍ അല്‍ മരത്തിന്‍ പുറകിലേക്ക് മാറി. അയാള്‍ കാല്‍ച്ചുവടുകള്‍ മെല്ലെ മുന്നോട് വെച്ച് . ഭയപ്പാടുള്ള ആ നിമിഷങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ മരണത്തിന്ടെ തീവണ്ടി ഓടിയകലുമ്പോള്‍ ഞാന്‍ ആശ്വസിച്ചു .

അമ്മയുടെ ദേഹത്തെ ചുവന്ന നിറം എന്നെ പേടിപ്പിച്ചു. അയാളുടെ ആയുധം അമ്മയെ തളര്‍ത്തിയിരുന്നു. ഞാന്‍ ഉറക്കെ നിലവിളിച്ചു സഹായത്തിനായി കെഞ്ചി . സുഹൃത്തുക്കള്‍ അകലെ ആയിരുന്നു . ഞങ്ങള്‍ ഒരുപാടു ദുരം പിന്നിട്ടിരുന്നു.

വിധി എനിക്ക് എതിരായിരുന്നു . ജോസഫ്‌ എന്നെ കണ്ടിരുന്നു . ചോരകുടിക്കാന്‍ ഉതകുന്ന കണ്ണുകള്‍, ഉറ്റ ശരിരം എന്നെ വീണ്ടും ഭയപെടുത്തി. പഴയ മരണത്തിന്ടെ തീവണ്ടി വീണ്ടും അടുത്ത് വരുനതായി തോനിപിച്ച്ചു. ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു.

ജോസഫ്‌ അരികിലേക്ക് വന്നു . ഞാന്‍ കരഞ്ഞു തുടങ്ങിയിരുന്നു. അവന്‍ ആയുധം പുറത്തേക്ക് എടുത്തു . മരണം എന്നെ തൊട്ടു തലോടുന്നത് പോലെ തോന്നി. ഞാന്‍ അമ്മയോട് ചേര്‍ന്ന് നിന്ന് . അവന്‍ അലറി . അമ്മ തളര്‍നിരുന്നു. ഞാന്‍ അമ്മയെ വിളിച്ചു നോക്കി . ബോധം നശിച്ചിരിക്കുന്നു . ഇല്ല അമ്മയെ ഒറ്റയ്ക്ക്  ആക്കി പോകാന്‍ കഴിയില്ല . ഞാന്‍ മരണത്തിന്റെ  ഗന്ധം അറിഞ്ഞു തുടങ്ങിയിരുന്നു .

ജോസഫ്‌ അടുത്ത് വന്നു . എനിക്ക് ചുറ്റും നടന്നു . ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. എനികത്തു താങ്ങാന്‍ കഴിയില്ല അവന്‍ എന്റെ അമ്മയെ എന്റെ മുന്നില്‍ ... ഇല്ല . ഞാന്‍ അമ്മയോട് ചേര്‍ന്ന് കിടന്നു . എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അമ്മയോടുത്തുള്ള എന്റെ വയ്കുന്നേരങ്ങളിലെ ഓര്‍മകളിലേക്ക് മെല്ലെ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരുന്നു. എന്റെ കൊച്ചു കൊച്ചു കുസൃതികള്‍ അമ്മ സഹിച്ചിരുന്നു . ഇന്ന് പുറത്തേക്ക് പോകെരുതെന്നും , അപകടമുടകുമെന്നു അച്ഛന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ വാശി , അമ്മ അഗീകരിച്ചു . ഞാന്‍ പുറത്തേക്കു പോകണം എന്നും അമ്മ എന്റെ കൂടെ വരണം എന്ന് ഞാന്‍ നിര്‍ബന്ദിച്ചു .

എത്ര നേരം കടന്നു പോയി എന്നറിയില്ല. നിമിഷങ്ങള്‍ക്ക് നീളം കൂടി എന്ന് തോന്നി . ഭയവും ആകാംഷയും എന്നെ കീഴപെടുതിയിരുന്നു. പേടിചോടുവാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല . മരണം , അത് ഇന്നല്ലെങ്ങില്‍ നാളെ സംഭവിക്കേണ്ട ഒന്നാണ് . 

ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു .

എന്താണ് ഞാന്‍ കാണുന്നത് . ജോസഫ്‌ നടന്നകലുകയോ . വീരന്‍മാര്‍ അപലകളെ അക്രമിക്കില്ല എന്ന് കേട്ടിരുന്നു . ജോസഫ്‌ വീണ്ടും ഒരു വീരനനന്നു തെളിയിച്ചിരിക്കുന്നു . ഒരു ഉത്തമ പുരുഷന്‍. ആ മാര്‍ജാരവീരനോട് വെറും ഒരു എലി അയ എനിക്ക് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു .

No comments:

Post a Comment