Tuesday, February 22, 2011

കടം

അന്ന് ഒരു രാത്രി അവര്‍ ഉമ്മറത്ത്‌ ഒട്ടു കൂടി ചര്‍ച്ച തുടങ്ങി. വാസു, കുട്ടപ്പന്‍, രാഘവന്‍ പിന്നെ അവരുടെ ആശാന്‍ സുകുമാരനും. അന്ന് അവര്‍ സന്തോഷവന്മാര്‍ ആയിരുന്നു കാരണം നാളുകള്‍ക്ക് ശേഷം അവര്‍ക്ക് ഒരു നല്ല കോള് ഒത്തിരിക്കുനത്. "20 ലക്ഷം രൂപ , രണ്ടു കത്തി കാണിച്ചു വിരട്ടിയെന്കിലെന്താ , കാര്യം ഉഷാറായി നടനില്ലേ . ഇനി കുറച്ചു നാളെത്തേക്ക് വേറേ ഒരു പണിക്കും പോകേണ്ടെല്ലോ " രാഘവന്‍ പറന്നു.

"കുട്ടപ്പാ സാധനം കയിലില്ലേ . ഇങ്ങോട്ട് വെയി , വാസു ഗ്ലാസ്‌ എടുക്കടാ"
"ദേ എടുത്തു കഴിന്നു സുകുവേട്ടാ".
"രാഘവാ പോയി നമ്മുടെ ചെല്ലപ്പണ്ടേ കടയില്‍ നിന്ന് കൊറച്ചു അച്ചാരിന്നു കൊണ്ട് വന്നേ ."



രാഘവന്‍ നടന്നു തുടങ്ങി.
ഒഴിന്നു കിടക്കുന്ന ആ കെട്ടിടം ഏതോ ജന്മിയുടെതയിരുന്നു എന്ന് കേട്ടിടുണ്ട് . എന്നാല്‍ ജന്മിയുടെ മകള്‍ തൂഗി മരിച്ച ശേഷം ആരും അങ്ങോട്ടേക് വരാതായി. അങ്ങനെ സുകുമാരനും ശിഷ്യ ഗന്നെന്ഗ്ഗല്‍ക്കും അത് ഒരു ഒളി താവളമായി. രാത്രിയില്‍ ജന്മിയുടെ മകളുടെ പ്രേതം ആ വഴി വരുമത്രെ. പക്ഷെ രാഘവന്‍ ഇന്നേ വരെ ആരെയും കണ്ടിട്ടില്ല .

"ചെല്ലപെട്ടോ നമ്മുടെ അച്ചാരിന്നെടുത്തെ "
"ഇന്നും പറ്റു അണോടെ രാഘവാ"
"ഇന്നുടെ മതി ചേട്ടാ, നാളെ തരാം "
"ഇത് നാന്‍ കൊറേ നാളായി കേക്കുന്നു"
"കുറച്ചു എലി വിഷവും വേണം. പെന്നുപിള കുറെ നാളായി പറയുന്നു "
"നീ നിന്ടെ പറ്റു തരാതിരുന്നാല്‍ ഞാന്‍ വെല്ല എലി വേഷവും തിന്നേണ്ടി വരും എന്റെ രാഘവാ "
"ചേട്ടന്‍ നിനോട്ടു എടുത്തേ , നാളെ തരാമെന്ന് "
"ഇതുടെ ചേര്‍ത്ത് 320 രൂപ 75 പൈസ ആയി, നാളെയെങ്കിലും തരണേ രാഘവാ "
"ശെരി ശെരി, അപ്പോള്‍ നാളെ കാണാം ചേട്ടാ "

"ദേ രാഘവന്‍ വന്നു "
"അച്ചാറ് കിട്ടിയോടാ"
"കിട്ടി സുകുവേട്ടാ "
" ദേ ഇതങ്ങോട്ട് പിടിപിര്..."
രാഘവന്‍ തന്ടെ പങ്കു വാങ്ങി . കഷ്ട്ടകാലത്തിനടെ ദിവസങ്ങള്‍ ആയിരുന്നു ഇത് വരെ . ഇന്ന് ഒന്ന് മനസു നിറഞ്ഞു ആഘോഷിക്കണം. എല്ലാവര്ക്കും ദുഃഖങ്ങള്‍ ഉണ്ട് . എല്ലാം മറന്നു ഒരു ദിവസം, അത് ദുഃഖങ്ങള്‍ മറക്കാന്‍ ആവശ്യമാണ്.

സുകുവേട്ടണ്ടേ കെട്ടിക്കാന്‍ പ്രായമായ രണ്ടു പെണ്മക്കള്‍ , വസുവിണ്ടേ കാല് തളര്‍ന്നു കിടക്കുന്ന പെങ്ങള്‍, കുട്ടപ്പെണ്ടേ ഒപെരറേന്‍ കാത്തു കിടക്കുന്ന അച്ഛന്‍ , പിന്നെ എന്റെ കാര്യമോ ... കണ്ണ് കാണാനാകാത്ത മകളും 3 പെങ്ങന്മാരും ഞങ്ങളെ കള്ളന്‍മാരാക്കി. ഞങ്ങള്‍ക്കും ജീവിക്കണ്ടേ ഈ ഭൂമിയില്‍ .

"ദെ ഒന്നൊടെ പിടി എന്റെ രാഘവ ...
നല്ല മുന്തിയ ഇനമാ " സുകുവട്ടന്‍ പറഞു

കുട്ടപ്പനും, വാസും ചിരിക്കുകയായിരുന്നു. എല്ലാം മറന്നു അവര്‍ ആഘോഷിക്കുനത് ഇവന്‍ അകത്തു ചെല്ലുപോലനെല്ലോ. ഇപ്പോള്‍ 20 ലക്ഷം കിട്ടിയാല്‍, അത് നാലു ആയി പകുഉത്താല്‍ ഓരോത്തര്‍ക്കും അഞ്ചു ലക്ഷം, അത് കൊണ്ട് ആരുടെ പ്രശ്നം തിരാനാ . എന്റെ മകന്ടെ ഒപെരഷന് മാത്രം വേണം 10 ലക്ഷം. ആ ഒരു കണക്കിന് ഇത് കിട്ടിയത് കൊണ്ട് വിഷം കുടിക്കാതെ തല്‍കാലം മുനൂട്ടു പോകാം.

കൂടത്തില്‍ എനിക്ക് ഏറ്റവും കടപടുള്ളത് സുകുവേട്ടനോട് തന്നെ. 2 കൊല്ലം മുനമ്പ് ആശാന്‍ ഒപ്പിച്ചു തന്ന 1ലക്ഷം രൂപ അത് കൊണ്ടാണ് ഒരുത്തിയെ പറഞ്ഞയച്ചത്. ഒരു വോര്‍ക്ശോപ്‌ കാരന്‍, അവന്‍ അവളെ പോന്നു പോലെ നോക്കുന്നു . ആ വകുപ്പില്‍ ഇനിയും നാന്‍ കൊടുക്കാനുണ്ട് സുവേട്ടനൊരു അമ്പതിനായിരം.

അടിച്ചത് തലക്ക് പിടിച്ചു തുടങ്ങി എന്ന് തോനുന്നു. രാഘവന്‍ ഭിടിയിലേക്ക് ചാരി ഇരുന്നു.

"ടാക്ക്ക് ടക്ക് "
"ഛെ കുപ്പി പൊട്ടിയല്ലോ "
"കളയേണ്ട ഗ്ലാസില്‍ ഒഴിക്കാം "
ചെല്ലപെട്ടണ്ടേ കടയില്‍ നിന്ന്നു കടം വാങ്ങിയ വിഷമാണ് . 5 ലക്ഷം കിട്ടിയാലും നാളെയും മട്ടനാലും ഒന്നും അത് ചിലവക്കരുതെന്നാണ് സുകുവേട്ടന്‍ പറഞ്ഞത് . പോലീസെ കണ്ടുപിടിക്കുമാത്രേ അവന്‍മാരുടെ കയില്‍ നോടിണ്ടേ നമ്പരോ മറ്റോ കാണാന്‍ സാധ്യത ഉണ്ടെന്നു. 2 ആഴ്ച എങ്കിലും കഴിന്നു ചെല്ലപെട്ടണ്ടേ കടം കൊടുക്കാന്‍ പറ്റിയാല്‍ മതി ആയിരുന്നു. ചെല്ലപെട്ടന്‍ കുറെ ചീത്ത വിളിക്കുമെങ്ങിലും കടം തരും. അല്ല ചെല്ലപെട്ടന്‍ മാത്രമേ ഇപ്പോള്‍ കടം തരുന്നുള്ളൂ എന്നതാ ശെരി. ഓരോതന്മാരുടെ അടുത്ത് ചെന്നാല്‍ എന്തൊരു സ്നേഹമാ പക്ഷെ കടം ചോദിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ ഭാവം മാറും. "ഇപ്പോള്‍ ഇല്ലല്ലോ രാഘവ,
അയ്യോ കയിലിരുന്ന 100 രൂപയുക്ക് ഇപ്പോള്‍ പലവന്ന്ചനം വേടിച്ചതെ ഉള്ളു ". ഇതിനെക്കാള്‍ ഭേതം ചീത്ത പറയന്ന ചെല്ലപെട്ടന്‍ തന്നെ.

"ശോ!, എന്തൊരു കഷ്ട്ടമാനെന്ടെ ഇശ്വരാ കട്ടാ മാത്രം പോര പിന്നെ കേസോതുങ്ങുന്ന വരെ തോണ്ടി മുതല്‍ ഒളിപിക്കേം വേണോ, ഈ പോളിസുകാരന്മാരുടെ പല്ലെനിട്ടു രണ്ടു പോട്ടികണം . ഇതെന്റ്ടെ ഒരു ആഗ്രഹം ആണ് സുകുവേട്ടാ "

"നമൂക്കു വഴി ഉണ്ടാക്കാം രാഘവാ .."
"എന്ത് വഴിയാടാ വാസു, നിനക്ക് കഴിന്ന മാസം അവന്മാരുടെന്നു കിട്ടിയത് പോരേ " സുകുവേട്ടന്‍ പറന്നു .
എനിക്ക് കണ്ണുകള്‍ അടന്നു വന്നു. സാധനം തലെക്കു പിടിച്ചെന്നു തോനന്നു. ഞാന്‍ പതുക്കെ കണ്ണുകള്‍ അടച്ചു മതിലില്‍ ചാരി ഇരുന്നു.

"ഒന്നുടെ ഒഴിക്കെടാ കുട്ടപ്പാ "
"എട്ടു വാസുവേട്ട "

ഭാവനിയെ ആദ്യം കണ്ടപ്പോള്‍ അവള്‍ക്ക് 19 വയസ്സായിരുന്നു. വേലയുധേട്ടണ്ടേ മകള്‍ , 2 കൊല്ലം വേലയുധേട്ടണ്ടേ കൂടെ ആയിരുന്നു ഞാന്‍. അന്ന് വേലായുധേട്ടന്‍ മരണ കിടക്കെ കിടന്നു അവളെ കെട്ടാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ച് . ഇന്നിപ്പോള്‍ ഞാന്‍ അവളെ വെള്ളമടിച്ചിട്ട് വന്നു ഇടിക്കുനെനെന്നു പരാതി പറയുന്നു അവള്‍ അവളുടെ മാമനോട്. അന്ന് വേലയുടെട്ടന്‍ മരണ കിടക്കയില്‍ കിടന്നപ്പോള്‍ തിരിഞ്ഞു നോക്കാത്ത മാമനെ കുറിച്ച് അവള്‍ തന്നെ എന്നോടെ കുറെ പറഞ്ഞിട്ടുണ്ട് . ഹും , ഇപ്പോള്‍ എവിടുന്നു വന്നു കയറി അവള്‍ക്ക് മാമനോട് ഒരു സ്നേഹം എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.

രണ്ടു ആഴ്ചയായി അതിന്ടെ കൂടെ വീണ്ടും തുടങ്ങി എലി ശല്യം. അടുപ്പിന്ടെ കീഴില്‍ കപ്പ വെക്കാന്‍ പറ്റില്ല എന്നായിരിക്കന്നു . 2 ദിവസം അവളോട്‌ വഴക്കിട്ടു. വീട്ടില്‍ ചെന്നാല്‍ ഒന്നില്‍ അവളുടെ എലി ശല്യ പുരാണം അല്ലേല്‍ അവളുടെ ഒരു നശിച്ച മമണ്ടേ ഒരു ഉപദേശവും ആയിട്ടുള്ള വരവും.

രാഘവന്‍ പതുക്കെ അടുത്തിരുന്ന എലി വിഷം നിറഞ്ഞ ഗ്ലാസ്‌ തപ്പി നോക്കി. ഇല്ല അതിവിടെ ഇല്ലല്ലോ. രാഘവന്‍ പതുക്കെ കണ്ണുകള്‍ തുറന്നു.
"ഛെ ഇത് എവിടെ പോയി. സുകുവേട്ടാ ഇവിടെ ഇരുന്ന ഗ്ലാസ്‌ കണ്ടോ .
സുകുവേട്ട ..."
രാഘവന്‍ സുകുവേട്ടണ്ടേ അടുത്തേക്ക് ചെന്നൂ. കുലുക്കി വിളിച്ചു നോക്കി . ഇല്ല അനക്കം ഇല്ല .
"കുട്ടപ്പാ , വാസു എടാ വാസു ..."
"എന്താടാ ..., ശല്യം " കുട്ടപ്പന്‍ മൂളി.
" നേരം വെളുക്കെട്ടെടാ എന്റെ രാഘവാ "..വാസു തിരിഞ്ഞു കിടന്നു .
രാഘവന്‍ വീണ്ടും ഗ്ലാസ്‌ തിരുന്നു...
രാഘവന്‍ പുറത്തേക്കിറങ്ങി.
"ഛെ , ഇനി അവളോട്‌ ഞാന്‍ എന്ത് പറയും . ഈ ഗ്ലാസ്‌ എവിടെ പോയി. "
പതുക്കെ തിരിഞ്ഞു രാഘവന്‍ തിരിച്ചു പടികയറുമ്പോള്‍ സുകുവേട്ടെണ്ടേ കയില്‍ ഒരു ഗ്ലാസ്‌ തിളങ്ങുനുണ്ടായിരുന്നു.

No comments:

Post a Comment