Sunday, March 13, 2011

കാത്തിരിപ്പ്

ഞാന്‍ അമല , ഇവിടെ ചെന്നൈ താമസം. നേഴ്സ് ആണ് . ഇവിടെ ജോലിക്ക് വന്നിട്ട് 3 വര്ഷം. പഠനം ഒക്കെ ബംഗളുരു ആയിരുന്നു. അവിടെ തന്നെ അച്ഛനും അമ്മയും. ചെന്നൈ ജോലി കിട്ടിയ ശേഷം താമസം ചെന്നൈയിലേക്ക് മാറ്റി. അതില്‍ പിന്നെ ഒരു ഹോസ്റ്റലില്‍ ആണ് താമസം.

ചെന്നൈ നഗരം ആദ്യം ആദ്യം എന്നെ ഒറ്റപെടല്‍ അനുഭവപെടുത്തിയിരുന്നു. ഇന്നാല്‍ ഇപ്പോള്‍ അത് കുറെ മാറി. റോസി, സുഹജ, സുജാത അങ്ങനെ കുറെ കൂട്ടുകാര്‍. ഇവിടെ എല്ലാവരും തിരക്കിലാണ്. പാവപ്പെട്ടവനും, പണക്കാരനും , മദ്യവര്‍ഗവും എല്ലാം ഇവിടെ ഉണ്ട്. എല്ലാവരും അവരുടെ ശൈലിയില്‍ ജീവിക്കുന്നു. ഇവിടെ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മിറ്റമില്ല. പക്ഷെ റോഡുകള്‍ അവര്‍ ക്രിക്കറ്റ്‌ ഗ്രൌണ്ട് ആക്കുന്നു. ഇല്ലഴ്മയിലും അവര്‍ തങ്ങളുടെ സ്ഥലം കണ്ടെത്തുന്നു. ഇവിടെ ഫ്ലാറ്റുകള്‍ നിരഞ്ഞുകൊണ്ടിരിക്കുന്നു. എവിടെ തിരിഞ്ഞാലും ഫ്ലാറ്റിന്റെ പരസ്യങ്ങള്‍. എനിക്ക് ഫ്ലാറ്റുകള്‍ ഇഷ്ട്ടമല്ല. മിറ്റെമില്ലാത്തെ കുടുസുമുറികള്‍. പക്ഷെ ഇനി വീട് വെക്കാന്‍ ഇവിടെ സ്ഥലം ഇല്ല. ഒരു 20 കൊല്ലം കഴിഞ്ഞാല്‍ ഒരു പക്ഷെ ചെന്നൈ ഫ്ലാറ്റുകളും , കമ്പിനികളും മാത്രമുള്ള നഗരമാകുമോ എന്ന് ഞാന്‍ ഭയക്കുന്നു. വീടുകള്‍ ഇല്ലാത്ത നഗരം.



ഞാന്‍ ഇപ്പോഴും ഓര്‍കുന്നു എന്റെ കേരളത്തിലെ കുട്ടികാലം. കളിയ്ക്കാന്‍ വലിയ മുറ്റം. ഓണം വരുബോള്‍ ഉഞ്ഞാല്‍. അത്തപൂകളം, എന്റെ കുഞ്ഞമ്മയുടെ മക്കളുമൊത്തുള്ള കളികള്‍. ഇപ്പോള്‍ എല്ലാം നഷ്ടമായത് പോലെ. കഴിഞ്ഞ തവണ ഓണം ചെന്നൈയില്‍ ആയിരുന്നു. ഞാനും സുഹജയും കൂടി ഒരു മലയാളികളുടെ ഹോട്ടലില്‍ പോയി ഓണസദ്യ ഓര്‍ഡര്‍ ചെയ്തു. 200 രൂപ. പക്ഷെ വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഓണസദ്യയുടെ അടുത്തു വരില്ല.

വീട്ടില്‍ ആയിരുന്നപ്പോള്‍ ഭക്ഷണം ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നും അമ്മയുണ്ടാക്കി തരുന്ന ചോറ് , അപ്പം, ചിക്കന്‍ കറി എല്ലാം കിട്ടുമായിരുന്നു. പക്ഷെ ഹോസ്റ്റലില്‍ എത്തിയതില്‍ പിന്നെ എല്ലാം മാറി. തണുത്ത ചോറ് , മീന്‍ കറി മാറി മീന്‍ കുഴംപായി, വെള്ളം പോലുള്ള ചീരക്കറിയും നമ്മുടെ നടെന്‍ സ്വാതിനു വഴിമാരിക്കൊടുട്ടു. അമ്മയുടെ കൈയില്‍ നിന്നുള്ള ഭക്ഷണം, അതിനു ഒരു പ്രത്യേക രുചി ആണ്. ഒരു പക്ഷെ ആ സ്നേഹം തന്നെ ആകാം ഏറ്റവും വലിയ രുചി.

3 കൊല്ലമായി ചെന്നൈയില്‍. ശീലങ്ങള്‍ സാഹചര്യങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. ഇപ്പോള്‍ ആ പഴയ രുചി വല്ലെപ്പോഴും വീട്ടില്‍ പോകുമ്പോള്‍ മാത്രം.

"ശേ , കുറെ നേരമായി നില്കുന്നു. ഇവന്‍ ഇത് എവിടെ പോയി കിടക്കുകെയാ. 7 :20 ഇന് വരാമെന്ന് പറഞ്ഞതാ ." അമല ആരോടെനില്ലാതെ പറഞ്ഞു .

ഇന്ന് രാജു ഇവിടെ വരാമെന്ന് പറഞ്ഞതാണ്‌. അല്ലേലും അവന്‍ അങ്ങനെയാണ് ഒരിക്കലും കൃത്യനിഷ്ട്ട്ട ഇല്ല. എന്നെ എവിടെയെങ്കിലും വിളിക്കും. എന്നോട് എന്തോ പറയാനുണ്ട് എന്ന് പറയും. പിന്നെ ഒരു ബന്ധവുമില്ലാതെ സംസാരിക്കും. പിന്നെ നാളെ പറയാം എന്ന് പറഞ്ഞു പോകും. ഇതിപ്പോള്‍ 2 ദിവസമായി തുടങ്ങിയിട്ട്. 'നിന്നെ എനിക്ക് ഇഷ്ടമാണ്' അല്ലെങ്ങില്‍ 'ഐ ലവ് യു' എന്ന് ഒന്ന് പറയാന്‍ കഴിയാതെ നില്കുന്നു. 2 ദിവസം മുന്‍പ് അവന്‍ എന്നെ കാണാന്‍ വിളിച്ചപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി. ഞാന്‍ അമ്മയെ വിളിച്ചു അവനെ എനിക്ക് ഇഷ്ടമാണെന്ന് അന്നേ പറഞ്ഞു . അമ്മ അപ്പോള്‍ തന്നെ കല്യാണവും സമ്മതിച്ചു . ഇന്നലെ അച്ഛനോടും അമ്മ പറഞ്ഞു. അച്ഛനും സമ്മതിച്ചു എന്നാണ് അമ്മ പറഞ്ഞന്തു. ഒരേ ജാതി , അവനു നല്ല സര്‍കാര്‍ ജോലി, പ്രായവേത്യാസം 2 വയസ്സ് . നാള്‍ ഒറ്റ നോട്ടത്തില്‍ ചേരും, പിന്നെ അച്ഛനും അമ്മയ്ക്കും സമ്മതിക്കാതെ ഇരിക്കാന്‍ കാരണം ഒന്നും ഇല്ല. അമ്മയും അച്ഛനും അവനോടു ഒരിക്കല്‍ മുന്‍പ്‌ എന്നെ കാണാന്‍ വന്നപ്പോള്‍ പരിച്ചയപെടുട്ടിയിട്ടും ഉണ്ട്. എന്നിട്ടും അവനു എന്നോട് എന്നെ ഇഷ്ടമാണ് എന്ന് പറയാന്‍ ധൈര്യം ആയിട്ടില്ല.

ഞാന്‍ രാജുവിനെ ആദ്യം കണ്ടത് എന്റെ ഹോസ്പിറ്റലില്‍ അകുസിടെന്റ്റ് ആയി വന്നപ്പോള്‍ ആണ് . അന്ന് മേരി സിസ്റ്റര്‍ പറഞ്ഞു എനിക്കാണ് രാജു എന്ന പയ്ഷിയന്റിന്റെ ചാര്‍ജ് . 402 അം മുറി. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ആ മുറിയില്‍ വെളുപ്പും നീലയും കണ്ണങ്ങള്‍ ഉള്ള ഒരു ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചു വലത്തേ കൈയില്‍ പ്ലസ്റ്റെരുമിട്ടു ഒരാള്‍ കിടക്കുന്നു. അന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല ജീവിതകാലം മുഴുവനും എട്ടടുക്കേണ്ട ഒരു ചാര്‍ജിന്റെ ഒരു തുടക്കമാണ്‌ അതെന്നു. പിന്നെ ഒരു പത്തു ദിവസം രാവിലെയും ഉച്ചക്കും ഞാന്‍ ആയിരുന്നു രാജുവിന് ഇന്ജേക്ഷനും മരുന്നും എടുത്തു കൊടുത്തതു. ഹോസ്പിറ്റലില്‍ നിന്ന് പോയ ശേഷം ഒരു ദിവസം ഞങ്ങള്‍ വഴിയില്‍ വെച്ച് കണ്ടു. അന്ന് ഒരു ചായ കുടിക്കാന്‍ കേറി 1 മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചു. എന്താണെന്ന് അറിയില്ല അന്ന് ഞാന്‍ അവന്ടെ സംസാരം കേട്ട് കൊണ്ട് അവിടെ തന്നെ ഇരുന്നു . പിന്നെ ഇടക്കൊകെ കാണുമായിരുന്നു. ഇപ്പോള്‍ രണ്ടു മാസമായി ഇടക്കും മുറ്രക്കുമായി കാണുന്നു . എന്നിട് ഇത് വരെ എന്നോട് അവനു അത് പറയാന്‍ ധൈയര്യം വന്നില്ല.

"ശോ! സമയം 8 : 05 ആയെല്ലോ. എനിക്ക് 8 : 30 ഇന് ട്ദ്യുട്ടിക്കു കയറണം. രാജുവിനു ഇത് അറിയവുന്നതാന്നെല്ലോ. "
"ഛെ , ഇവന്റെ മൊബൈലും റിംഗ് ചെയ്യുനുണ്ട് , എടുക്കുനില്ല "
"വീട്ടില്‍ വെച്ചിട്ട് ഇറങ്ങി കാണും "
"കല്യാണം കഴിയട്ടെ ഒന്ന് ശെരി ആക്കി എടുക്കണം . മറവി ഇത്തിരി കൂടുതലാ"

മേരി സിസ്റെരിനെ വിളിച്ചു പറയാം തമെസ്സിച്ചേ വരൂ എന്ന് .

"ഹലലോ , മേരി സിസ്റ്റര്‍ അല്ലെ , ഞാന്‍ അമലയാ "
"പറയു, സിസ്റെരെ "
"സിസ്റ്റര്‍ ഞാന്‍ ഇന്ന് അല്പം താമസിച്ചേ വരൂ, ഒരു അത്യാവിശ്യം "
"അയ്യോ , അങ്ങനെ പറയല്ലേ സിസ്റെര്രെ , ഒരു അക്ച്സിടെന്റ്റ് കേസ് വരുന്നുണ്ട് , ഫോണ്‍ വന്നിരുന്നു , ഹെഡ് ഇഞ്ഞുരി ആണ് ഒപെരറേന്‍ വേണ്ടി വരും എന്നാണ് തോനുന്നത് . ഇപ്പോള്‍ ഇവിടെ എത്തും. സുഹജ സിസ്റ്റര്‍ പോകുകയും ചെയ്തു . ഇവിടെ ആളില്ല. ഡോക്ടര്‍ അമല സിസ്റെരെ വിളിച്ചു പറയാന്‍ പറഞ്ഞതെ ഉള്ളു. ആപ്പോഴാ സിസ്റ്റര്‍ വിളിക്കന്നതു."
"ശെരി , സിസ്റ്റര്‍ എങ്കില്‍ ഞാന്‍ എത്താം" .

"ഛെ !, വിളിക്കണ്ടായിരുന്നു . ഇനി ഇപ്പോള്‍ തമെസ്സിച്ചു ചെല്ലാന്‍ പറ്റില്ല."

"അല്ലേലും , നമ്മുടെ ജോലി ഇങ്ങനെയാ , ജീവന്റെ കാര്യം അല്ലെ, ഒഴിവാക്കാന്‍ പറ്റില്ല. പോകേണ്ടത് കടമയാണ് "

"ഈ രാജു എവിടെ ആണോ എന്തോ .. വന്നിട്ട് പോട്ടെ . സമയത്ത് വരണ്ടേ . ഇനി എനിക്ക് പോയെ പറ്റു".

"ആട്ടോ "
"എങ്ങെ പോണേം"
"ജീവന്‍ ഹോസ്പിടല്‍ ,എവളോം"
"200 "
"അണ്ണാ 100 പോതും"

.............................................................................................................................






"ഛെ, ഇന്നും ലേറ്റ് ആയി "

അമല എന്നോട് ദേഷ്യപെടും തീര്‍ച്ച. 7 : 20 ഇന് അവിടെ എത്താം എന്ന് പറഞ്ഞതാണ് . ഇറങ്ങിയപ്പോള്‍ താമസ്സിച്ചു . ഇന്നലെയും , മിനഗാന്നും താമസ്സിച്ചു. ഞാന്‍ എന്തെങ്ങിലും പറഞ്ഞു തുടെങ്ങുപോഴെക്കും അവള്‍ പോവാന്‍ സമയമായി എന്ന് പറയും . പിന്നെ ഒന്നും പറയാന്‍ പറ്റില്ല . രാത്രി ഉറക്കം വന്നില്ല . അവളോട്‌ എങ്ങനെ സംഭവം അവതരിപ്പിക്കും എന്ന് പല തവണ ആലോചിച്ചു. ഒന്നിലും ഒരു സംതൃപ്തി വന്നില്ല. ഉറക്കം നഷ്ട്ടപെട്ടു . എത്ര ശ്രമിച്ചിട്ടും അവളുടെ മുന്നില്‍ എത്തുമ്പോള്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. നാക്കിനും, വാക്കുകള്‍ക്ക് ആരോ കൂച്ചുവിലങ്ങ് ഇട്ടതുപോലെ. ഒന്നും പുറത്തേക്ക് വരില്ല.

ഞാന്‍ രാജു, തമിള്‍നാട് വാട്ടര്‍ ഓതോരിട്ടെയില്‍ ക്ലെര്‍ക്ക്‌ ആണ്. നാട് ചാലക്കുടി . ഇവിടെ ചെന്നൈയില്‍ നാലു വര്‍ഷമായി ജോലി ചെയ്യുന്നു. അന്ന് ഹോസ്പിറ്റലില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ എനിക്ക് അവളെ ഇഷുട്ടപ്പെട്ടു. പക്ഷെ ധൈയ്ര്യം വന്നില്ല . പറയാന്‍ ഒരു അവസരം , അതിനായി കഴിഞ്ഞ 2 മാസമായി അവളുടെ കൂടെ 5 പ്രാവിശ്യം കാപ്പി കുടിക്കാന്‍ കേറി . കാപ്പി കുടിയും ജനറല്‍ ടോപിക്സ് അല്ലാതെ അമലെയോടു നിനെ എനിക്ക് ഇഷ്ടമാണ് എന്ന് പറയാന്‍ ഒരു പാട് ശ്രമിച്ചു നോക്കി . പക്ഷെ വിഷയത്തിനോട് അടുത്തെത്തുമ്പോള്‍ അവള്‍ ഒഴിന്നുമാര്രും. മുഘവര ഒഴിവാക്കാന്‍ ഒരു 2 ദിവസം മുന്‍പേ വിളിച്ചു എനിക്ക് ഒരു കാര്യം പറയാനുണ്ട്‌ , നാളെ ബീച്ചില്‍ വരണം എന്ന് പറഞ്ഞു. പക്ഷെ എന്ത് ഭലം ഇന്നലെയും മിനഗ്ഗന്നും ഒന്നും പറയാന്‍ കഴിഞ്ഞില്ല. സംസാരിച്ചു വിഷയം അടുത്തെത്തുമ്പോള്‍ അവള്‍ പോകാന്‍ സമയമായി എന്ന് പറയും. അത് കൊണ്ടാ അവളോട്‌ ഇന്ന് 7 : 50 മാറ്റി 7 :20 ഇന് വരാന്‍ പറഞ്ഞത് . പക്ഷെ ദേ, ഞാന്‍ വീണ്ടും താമസ്സിച്ചു .

അല്ലേലും പണ്ടേ ഞാന്‍ ഇങ്ങനെയാ . പറയാനുള്ളത് വെളിയില്‍ വരാന്‍ ഒരു താമസം.

ഞാന്‍ എന്റെ പഠനം തുടെങ്ങിയത് ഒരു സി .ബി .എസ് . ഈ സ്കൂളില്‍ ആണ് . ഏപ്പോഴും ഇരിക്കുന്നത് ഫ്രന്റ്‌ ബെഞ്ചില്‍. അവിടെ ഇരുന്നാല്‍ ബോര്‍ഡ്‌ നന്നായി കാണാം, ആ സ്ഥാനം കിട്ടാന്‍ പ്രധാന കാരണം കാരണം എന്റെ ഉയരക്കുരവയിരുന്നു. പിന്നീടു ഉയരം കൂടിയപ്പോഴും ഞാന്‍ ഏകദേശം എന്റെ സ്ഥാനം അവിടെ തന്നെ ഉറപ്പിച്ചിരുന്നു. കുറച്ചു സംസാരിക്കും. സംശയങ്ങള്‍ ടീചെര്‍മാരോട് ചോദിക്കും. കൃത്യ സമയത്തിന് ക്ലാസ്സില്‍ എത്തും. വഴി വിട്ടു ഇത് വരെ ഒരു പെണ്ണിനോട് സംസാരിച്ചിട്ടില്ല. ഒരു പക്ഷെ അതിന്റ്ടെയാകും ഒരു ചമ്മല്‍.

പക്ഷെ പത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ആര്‍ട്സ് കോളേജില്‍ ഡിഗ്രിക്ക് ചേര്ന്നു. അവിടെയും ഞാന്‍ ഒരു നാണംകുനുങ്ങി ആയിരുന്നു. വളരെ കുറച്ചുള്ള കളിയ്ക്കാന്‍ പോക്ക്. അധികം ആരോടും അന്നേ സംസാരിക്കാറില്ല. കൃത്യ സമയത്ത് കോളേജ് വിട്ടാല്‍ തിരികെപോക്ക്. അങ്ങനെ ഒരു ശാന്തനും ഒതുങ്ങിജീവിക്കുനവനും ആയിരുന്നു ഞാന്‍. പിന്നെ ജോലി ആയെപ്പോള്‍ കുറച്ചു ഒന്ന് മാറി എന്ന് പറയാം. ഓഫീസിലെ ഗോവിന്ദന്‍ സര്‍ എന്നെ ഒരുപാടു സഹായിച്ചു. ഇടപാടുകാരുമായി എങ്ങനെ ഇടപഴെകണം എന്ന് മാത്രമല്ല ജോലി പഠിക്കുന്നതിലും അദ്ദ്യേഹം എന്നെ ഒരുപാടു സഹായിച്ചു.

ജോലി കിട്ടി 2 വര്ഷം കഴിഞ്ഞപ്പോഴെ അമ്മ ഒരു പെണ്ണിനെ കൊണ്ട് വാ എന്ന് പറയാന്‍ തുടങ്ങി. പക്ഷെ ഞാന്‍ ഒഴിഞ്ഞുമാറി. എനിക്ക് മന്സിനൊത്ത ഒരു പെണ്‍കുട്ടിയെ ആള്കൂട്ടത്തിനു ഇടയില്‍ ഞാന്‍ എന്നും തിരയും. പക്ഷെ അമലേ കണ്ടപ്പോള്‍ ഞാന്‍ ഞാന്‍ ഉറപ്പിച്ചു 'ഇവള്‍ ആണ് എന്റ്ടെ പെണ്ണ് '.

നശിച്ച ഒരു ബൈക്ക് അക്ച്സിടെന്റ്റ് അതാ ഞാന്‍ അന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. അന്നാണ് ഞാന്‍ ആദ്യമായി അമലയെ കണ്ടത്. അവളെ ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് ഇഷ്ടമായി. പിന്നീട് അത് അവളെ അറിയിക്കാന്‍ ഉള്ള ശ്രമമായിരുന്നു.

"നല്ല ഐശ്വര്യം ഉള്ള കുട്ടി ", അതാണ് അമ്മ അന്ന് അവളെ കുറിച്ച് പറഞ്ഞ കമന്റ്‌ .

അവളുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം അമ്മയോട് ഒന്ന് സംസാരിക്കാന്‍ .

കാത്തിരുപ്പ് പ്രണയത്തിന്റെ ആഴം കൂട്ടുന്നു എന്ന് പറഞ്ഞു കേട്ടിടുണ്ട് . പക്ഷെ അവളുടെ മനസ്സില്‍ എന്താണെന്നു അറിയില്ലെലോ. ഒരു പക്ഷെ അവള്‍ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാലോ. പക്ഷെ ഉള്ളിലെ പ്രണയം പറയാതെ അവളുടെ മനസ്സ് അറിയാന്‍ കഴിയില്ലല്ലോ. പറയുക തന്നെ. വരുന്നത് വരട്ടെ.

മനസ്സ് ആകെ അസ്വസ്ഥമാണ്. ഉറക്കം കുറഞ്ഞത്‌ കൊണ്ടാണെന്ന് തോനുന്നു, തലയില്‍ അകെ ഒരു ഇരമ്പുന്ന ശബ്ദം. ഞാന്‍ പതുക്കെ നടന്നുകൊണ്ടിരുന്നു, ഒരു നല്ല ഉത്തരത്തിന്റെ പ്രതീക്ഷയുമായി.

"ആആആആആആആ ........അമ്മേ ......"
"അമ്മേ ......"
..........................................................................................................................






തണുത്ത പ്രഭാതത്തിണ്ടേ ആരാധകനായിരുന്നു ഞാന്‍ എന്നും. ഈ വഴി എനിക്ക് സുപരിചിതം. എങ്കിലും ഇന്ന് ഞാന്‍ ഈ വഴിയിലുടെ നടക്കുമ്പോള്‍ ഞാന്‍ ഒരു പാട് സതോഷവനാണ്. മരങ്ങളും തണലും, ഇലകളുടെ ഇടയിലുടെ എന്നെ തൊട്ടു തലോടുന്ന സൂര്യ പ്രകാശം എല്ലാം എന്നെ നോക്കി ചിരിക്കുകെയാണെന്ന് തോന്നി. അവരും എന്റെ കൂടെ എന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു. ഞാന്‍ സന്തോഷവാനാണ്, കാരണം ഇന്ന് അവള്‍ വരുകെയാണ്

ഞാന്‍ രാജു കൈലാഷ് , കൈലാഷ് എന്റെര്പ്രിസേസിണ്ടേ മാനേജര്‍ , ഇന്ന് ഞങ്ങളുടെ കമ്പനി സോപ്പ് നിര്‍മാണ രംഗത്തു ലോകത്തിലെ ആദ്യത്തെ നൂറു കമ്പിനികളില്‍ ഒന്നാണ് . ഞാന്‍ ആരു എന്ന് എന്റെ ഒരു ദിവസം വെച്ച് പറയുന്നതിനേക്കാള്‍ നല്ലത് . എന്റെ ജീവിത വഴിയെ കുറിച്ച് പറയുന്നതാവും.

ഞാന്‍ എന്റെ പഠനം തുടങ്ങിയത് ഒരു സാദാരണ ഗവണ്മെന്റ് സ്കൂളില്‍ ആണ് . അവിടെ നിന്നും പത്തു വരെ ഗവണ്മെന്റ് സ്കൂളില്‍ പഠിച്ചു. പുറകില്‍ നിന്നും ആദ്യത്തെ ബെഞ്ച്‌ ആയിരുന്നു എനിക്ക് പ്രിയപ്പെട്ടത് . കാരണം അവിടെ ഇരുന്നാല്‍ പുറകില്‍ ഉള്ളവരുടെ വികൃതികളില്‍ ഒത്തു ചേരാം. എന്റെ വിദ്യാഭ്യാസ കാലം ഞാന്‍ ശെരിക്കും ആസ്വദിച്ചു. അതില്‍ കളികളും ചിരികളും സുഹുര്‍ത്തുക്കളും ഉണ്ടായിരുന്നു. നിറഞ്ഞ മനസോടെ എന്നെ സ്നേഹിച്ച ചില അദ്യാപകരും. അവരാണ് എന്നെ ഇന്ന് ഈ നിലയില്‍ എത്താന്‍ സഹായിച്ചത്.

പിന്നെ ഞാന്‍ ഡിഗ്രി ഇക്ക് ചെര്‍ന്നു. പിന്നെ മാനേജ്‌മന്റ്‌ സ്ടുടീസ് . ആ സമയത്താണ് ഞാന്‍ നമ്മുടെ ബിസിനസ്‌ ആശയങ്ങളും, നിലപാടുകളും എങ്ങനെ മറ്റുള്ളവരില്‍ എത്തികണം എന്ന് പഠിച്ചത്. പുസ്ടകങ്ങള്‍ മാത്രമായിരുനില്ല എന്റെ അറിവിന്റെ സ്രോതെസ്സ്. എന്റെ അറിവിന്റെ വികസനത്തില്‍ എന്റെ കൂട്ടുകാര്‍ക്കും, ആദ്യപകര്‍ക്കും , അനുഭവങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. എല്ലാ കാര്യവും എല്ലാരോടും പറയരുതെന്നും, നിരുവദ്രവപരമായ കള്ളങ്ങള്‍ ബുസ്സിനെസ്സിനു ആവശ്യമാണെന്നും മനസില്ലാക്കി. കുറച്ചു നാള്‍ വെറുതെ നില്‍കേണ്ടി വന്നു. പക്ഷെ എന്താ നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി. പിന്നെ അവിടുത്തെ അനുഭവം വെച്ച് സ്വന്തമായി ഒരു കമ്പനി തുടങ്ങി. ഇപ്പോള്‍ നല്ല ലാഭത്തില്‍ . ഒരുപാടു കളികള്‍ കളിക്കേണ്ടി വന്നു വിജയിക്കാന്‍ . 'ബട്ട് ഇന്‍ പ്രോഫെഷെന്‍ ആളുവയ്സ് സര്‍വൈവല്‍ ഓഫ് ഫിട്ടെസ്റ്റ്‌. ഞാന്‍ ആ പോളിസി തന്നെ ഫോളോ ചെയ്തു .

ഞാന്‍ എന്റെ പതിവ് ജോഗ്ഗിങ്ങുനു ശേഷം വീടിലേക്ക്‌ പതുക്കെ നടന്നു കേറി. ഇന്ന് ഒരു പാട് ജോലി ഉള്ള ദിവസമാണ്. രാവിലെ തന്നെ സുനിതയെ വിളിക്കാന്‍ പോകേണം. സജിത്ത് പറഞ്ഞനാണ് ഞാന്‍ സുനിത വരുന്നു എന്ന് അറിന്നത്. അവള്‍ എനിക്ക് ഒരു സസ്പെന്‍സ് തരാന്‍ അവളുടെ വരവ് രഹസ്യമാക്കി വെച്ചിരിക്കുകെയയിരുന്നു. പക്ഷെ ഞാന്‍ 2 ദിവസം മുന്‍പ് അവളുടെ കസിന്‍ സജിതിനെ കണ്ടത് കൊണ്ട് ആ രഹസ്യം ഞാന്‍ അറിഞ്ഞു . അവള്‍ക്കു ഒരു സസ്പെന്‍സ് കൊടുക്കാന്‍ ഞാനും സജിത്തും തീരുമാനിച്ചു. ഞാന്‍ തന്നെ അവളെ എയര്‍പോര്‍ട്ടില്‍ പോയി റിസീവ് ചെയ്യാന്‍.


"ഓ , സമയം 6 : 45 ആയെല്ലോ . സുനിതയെ പിക്ക് ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ ചെല്ലാമെന്നു പറഞ്ഞതാ. 8 : 00 മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തണം. സുനിത, ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി. യു . എസില്‍ വര്‍ക്ക്‌ ചെയുന്നു. ചാറ്റിലുടെ ആണ് ഞങ്ങള്‍ ആദ്യമായി പരിച്ചയ്പെട്ടത്‌ . അതിനു ശേഷം മിക്ക ദിവസവും വൈകുന്നേരങ്ങള്‍ ഞാന്‍ അവളുമായി സംസാരിക്കുവാന്‍ സമയം മാറ്റി വെക്കും. പതുക്കെ ഞങ്ങള്‍ അടുത്തു. പിന്നെ അവള്‍ നാട്ടില്‍ വരുമ്പോഴൊക്കെ ഞാന്‍ പോയി കാണും അല്ലെങ്കില്‍ അവള്‍ എനിക്കുള്ള കൊച്ചു കൊച്ചു സസ്പെന്സുകുളുമായി ഓടി എത്തും. കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ വന്നപ്പോള്‍ ഞങ്ങളുടെ പരെന്റ്സ്‌ പരസ്പരം സംസാരിച്ചു. ഇനി വരുമ്പോള്‍ കല്യാണം നടത്തണം എന്ന് തീരുമാനിച്ചു. ഭാഗ്യമുള്ള പ്രണയം, ഇത്രേ വേഗം അമ്മയും അച്ഛനും സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഒരു പക്ഷെ ദൈവത്തിന്റ്ടെ നിഗണ്ടുവില്‍ അവള്‍ എന്റെ പെണ്ണ് ആയിരിക്കും.

പ്രഭാതകര്ര്‍മങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും എന്റെ വാച്ചിലേക്ക് കണ്ണോടിച്ചു. 7 : 15 ആയിരിക്കുന്നു.
"ഇപ്പോള്‍ പുറപ്പെട്ടിലെങ്കില്‍ ട്രാഫിക്‌ ബ്ലോക്കില്‍ പെട്ടതു തന്നെ"

ഞാന്‍ എന്റെ കാറും എടുത്തു ഐര്പോട്ടിലേക്ക് യാത്ര തുടങ്ങി. സുനിത, അവള്‍ അല്ലേലും അങ്ങനെയാണ് എല്ലാം സസ്പെന്‍സ് , സസ്പെന്‍സ് ഗിഫ്റ്റ് , സസ്പെന്‍സ് ഓഫീസി വിസിറ്റ് , മിക്കപോഴും അവള്‍ എന്നെ നെട്ടിച്ചിരുന്നു. അവളുടെ ആ ആക്റ്റീവ് മൈന്‍ഡ് അതാണ് അവളുടെ സവുന്ദര്യത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത്.

ബീച് റോഡ്‌ വഴി വേണും പോകാന്‍. ചെന്നൈയുടെ സവുന്ദര്യം പ്രധാനമായും ഇവിടുത്തെ കടല്‍ തന്നെ. അല്ലെങ്ങില്‍ ചുറ്റും നോക്കിയാല്‍ കുറെ അമ്ബര്ച്ചുംബികള്‍, ബില്ല്ടിങ്ങ്സ് , ബില്ല്ടിങ്ങ്സ് , ബില്ല്ടിങ്ങ്സ് .. സിറ്റി ലൈഫിന്റ്ടെ പ്രശനം ഇതാണ്, മരങ്ങള്‍ ഇല്ല , മരം നാട്ടുപിടിപിക്കെണ്ടവര്‍ തിരക്കിലാണ് . ചിലര്‍ക്ക് ബിസിനസ്‌ , ചിലര്‍ക്ക് ജോലി കണ്ടു പിടിക്കാനുള്ള തിരക്ക് , ചിലര്‍ ഉള്ള ജോലി നഷ്ടപെടാതിരിക്കുവാന്‍ കടിനാദ്വാനിക്കുന്നു, ചിലര്‍ പുതിയ നേട്ടങ്ങള്‍ നേടുവാന്‍ നെട്ടോടം ഓടുന്നു. എല്ലാവരും നെട്ടോട്ടതിലാണ്. 'റാറ്റ് റെയ്സ് ' ഇംഗ്ലീഷില്‍ ചിലര്‍ അതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഇതിനടയില്‍ പലര്‍ക്കും ജീവിതത്തിണ്ടേ പച്ചയായ സവുന്ദര്യം നഷ്ടപെടുന്നു. ഞാനും ഇങ്ങനെ ഉള്ള ഒരു സമൂഹത്തിലെ കണ്ണി ആയിരുന്നു. പക്ഷെ സുനിതയെ കണ്ടതിനു ശേഷം ഞാന്‍ കുറെ മാറിയിരിക്കുന്നു. ഞാന്‍ കുറെച്ചേ ജീവിതത്തിണ്ടേ സവുദര്യം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.

"ജനുവരിയില്‍ ഉണരുമോ പ്രണയമായി വിടരുമോ ....."

"ഓ മൊബൈലിനു അടിക്കാന്‍ കണ്ട നേരം "
ഞാന്‍ കഷ്ടപ്പെട്ട് മൊബൈല്‍ എന്റെ പോകെറ്റില്‍ നിന് എടുത്തു. സജിത്ത് ആണ് വിളിക്കുനത്‌ .എടുത്തെ പറ്റു.
ഞാന്‍ ഒരു കൈ സ്റെരിങ്ങിലും മറ്റേ കയില്‍ ഫോണുമായി സംസാരിച്ചു തുടങ്ങി.
"ഹലലോ സജിത്ത് "
"ഞാന്‍ ഐര്പോര്‍ത്ടിലേക്ക് പോയ്കൊണ്ടിരിക്കുകെയാണ് . എന്ത് പറ്റി അവള്‍ വരാനുള്ള തീരുമാനം മാറ്റിയോ "
"ഇല്ല , അത് , ഒരു പ്രധാന കാര്യം പറയാനുണ്ട്‌, കൈലാഷ് വിഷമിക്കരുത് "
"ഇല്ല എന്താണ് പറെയൂ "
"സുനിത വര്മെന്നു പറഞ്ഞ ഫ്ലൈറ്റ് അപകടത്തില്‍ പെട്ടു എന്ന് കേട്ടു. ടീവിയില്‍ ഫ്ലാഷ് ന്യൂസ്‌ കണ്ടു അതാ വിളിച്ചത്. "
എന്തോ തല കറങ്ങുന്നത് പോലെ തോന്നി.
"കൈലാഷ് , ആര്‍ യു ധെയെര്‍ ?"
എന്റെ കൈകള്‍ തളരുന്ന.
"കൈലാഷ് "
പടക്ക് ,,. "
"ആആആആആആആ ........അമ്മേ ......"
"അമ്മേ ......"

വണ്ടി ആരെയോ ഇടിച്ചിരിക്കുന്നു . ഞാന്‍ പെട്ടന്ന് ഞെട്ടി തരിച്ചു എന്റെ കൈകളിലെ ഉര്ജം വീണ്ടെടുത്തു.
കാലുകള്‍ ബ്രെക്കിലമര്‍ത്തി ഞാന്‍ പതുക്കെ വണ്ടി നിറുത്തി .
ആരൊക്കെയോ ഓടി കുടിയിരിക്കുന്നു.
കുറെ പേര്‍ തമിഴില്‍ എന്നെ തെറി വിളിച്ചു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ സ്ടീരിങ്ങില്‍ കൈ വച്ച് അതിന്ടെ മേലെ കിടന്നു.

"കൈലാഷ്" എന്റെ ഫോണ്‍ ശബ്ദിച്ചു
"എന്താ സംഭവിച്ചത് "
"കൊണ്ജം ഓപ്പണ്‍ പന്നുഗെ സര്‍ "
ഞാന്‍ പേടിച്ചു ഡോര്‍ തുറന്നു . ഫോണ്‍ എന്റെ കൈ തട്ടി കട്ട് ആയിരിക്കുന്നു.
"കൊണ്ജം തള്ളുന്കെ സര്‍ " എന്റെ അടുത്തു നിന്ന ആള്‍ പറഞ്ഞു.
ഞാന്‍ അടുത്ത സീടിലേക്ക് മാറി .
അയാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു . കുറച്ചു പേര്‍ ചേര്ന്നു വീണ ആളെ എടുത്തു എന്റെ വണ്ടിയുടെ പുറകില്‍ കയറ്റി. അയാള്‍ക്ക് ബോദം ഉണ്ടായിരുന്നില്ല . തല ചെറുതായി പൊട്ടിയിരിക്കുന്നു . ദേഹമാസകലം ചോര . എനിക്ക് അങ്ങോട്ട്‌ നോക്കാന്‍ കഴിഞ്ഞില്ല.

"ദൈവമേ , ഇത് എന്താണ് സംഭവിച്ചത് . സുനിത , അവള്‍ക്കു എന്നെ വിട്ടു പോകാന്‍ കഴിയില്ല . ഈ പാവം മനുഷ്യന്‍ ഓ ഞാന്‍ എന്താണ് ചെയ്തത് ."

സുനിത, അവളെ ആദ്യം കണ്ട ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ ഇരുണ്ട വെളിച്ചമുള്ള ബീചിനരികിലെ റെസ്സ്റ്റൊരെന്റിണ്ടേ ഒഴിന്ന കോണിലെ ഒരു ടേബിളില്‍ അവളെ കാത്തു ഞാന്‍ ഇരുന്നു. നീല ചൂരിദാറും നീല ഷാളും ധരിച്ചു എന്റെ അരികില്‍ വന്നു. അന്ന് ആ മെഴുകുതിരിവെട്ടത്തില്‍ അവള്‍ വളരെ സുന്ദരി ആയിരുന്നു.

"ഇല്ല , അവള്‍ക്കെന്നെ വിട്ടു പോകാന്‍ ആകില്ല "

അവള്‍ക്കൊന്നും സംഭാവിചിട്ടുടാകില്ല. എന്റെ മനസ് പറയുന്നു അവള്‍ രക്ഷപെടുമെന്ന്. വിമാനപകടം എപ്പോഴും ക്രൂരമായ പരിണാമങ്ങള്‍ ആണ് തരുന്നത്. പക്ഷെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു അവള്‍ എവിടെയോ ഉണ്ട് സുരക്ഷിതയായി.

ഞാന്‍ എന്റെ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.

"ദ നമ്പര്‍ യു ആര്‍ ട്ര്യിംഗ് ടു റീച് ഈസ്‌ സ്വിചെട് ഓഫ്‌"

ഇല്ല അവളെ കിട്ടുനില്ല.

"ദൈവമേ എന്തൊരു പരീക്ഷണമാണ് ഇത്."

വണ്ടി നീങ്ങികൊണ്ടിരുന്നു . പുറകില്‍ ഇരുന്ന ആരോ ഡോക്ടറിനെ വിളിക്കുകെയായിരുന്നു.
ദൈവമേ സുനിതക്ക് എന്ത് സംഭവിച്ചോ എന്തോ . അവളെ കാത്തു കൊളെനെ.

" ഹലോ ജീവന്‍ ഹോസ്പിടല്‍, ....."

"സര്‍ ഒരു അക്ച്സിടെന്റ്റ് കേസ് വന്തിട്ടിരുക്ക് സര്‍ "

എത്ര പെട്ടന്നു ആണ് എല്ലാം മാറിയത്. ഇന്ന് രാവിലെ ഞാന്‍ എത്ര സന്തോഷവാനായിരുന്നു. ജീവിതം പലപ്പോഴും എന്നോട് നെട്ടലുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. ബുസിനെസ്സിലെ തോല്‍വികള്‍, അടുത്തുള്ളവരുടെ അകല്‍ച്ച, രോഗങ്ങള്‍ പക്ഷെ അതെല്ലാം ഞാന്‍ തരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇതിപ്പോള്‍ എന്റെ കൈയില്‍ നിന്ന് തെറ്റു സംഭവിച്ചിരിക്കുന്നു. സാദാരണ ദിവസങ്ങളില്‍ ഞാന്‍ വാഹനമോടിക്കുമ്പോള്‍ ഞാന്‍ ഫോണ്‍ ഒഴിവക്കരുല്ലതാണ്. പക്ഷെ ഇന്ന് സുനിതെയെ കുറിച്ചുള്ള എന്റ്ടെ ആകാംഷ ഒരാളുടെ ജേവനെകൂടി അപകടതിലക്കിയിരിക്കുന്നു.

"യേതാവത് ഇരുക്കാ പോക്കെറ്റില് "
"ഒരു ഐഡന്റിറ്റി കാര്‍ഡ്‌ ഇരുക്ക്‌ , രാജു വാട്ടര്‍ അതോറിറ്റി ആപ്പീസര്‍ "

എന്റെ തല പെരുത്തു തുടങ്ങി. ദൈവമേ എന്റെ ജീവിതം മാറി മാറിയുകെയാണെല്ലോ. എന്റെ സുനിത , എന്നാലും എങ്ങനെ ഇത് സംഭവിച്ചു. ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ഓരോ നിമിഷവും എനിക്ക് വര്‍ഷങ്ങളായി തോന്നി.

"ഹോസ്പിടല്‍ വന്നിതിടിച് "
ഞാന്‍ ഡോര്‍ തുറന്നു പതുക്കെ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങി .
"സ്ട്രെചെരിനു"
ആരെക്കെയോ സ്ട്രെചെരിനു വേണ്ടി ഉള്ളിലേക്ക് പോയി
"ജനുവരിയില്‍ ഉണരുമോ പ്രണയമായി വിടരുമോ ....."
ഞാന്‍ പെട്ടന്ന് സീറ്റില്‍ ഇരുന്ന എന്റെ മൊബൈല്‍ ഫോണിലേക്ക് നോക്കി . സുനിത കാല്ലിംഗ്
എനിക്ക് വിശ്വസിക്കാനായില്ല . ഞാന്‍ പെട്ടന്ന് ഫോണ്‍ എടുത്തു .
"ഹലലോ ചേട്ടാ ഞാന്‍ സുനിതയാ "
"ഞാന്‍ സജിതിനെ വിളിച്ചപ്പോള്‍ ആണ് കാര്യങ്ങള്‍ അറിന്നത് . എനിക്ക് കുഴപ്പമൊന്നും ഇല്ല . ആ ഫ്ലൈറ്റ് എനിക്ക് മിസ്സ്‌ ആയി . ഞാന്‍ നെക്സ്റ്റ് ഫ്ലൈറ്റ്ഇന് വേണ്ടി എയര്‍പോര്‍ട്ടില്‍ വൈറ്റ് ചെയ്യുവാ . ഇടസ് അഫ്ടെര്‍ 1 ഹവര്‍. എന്റെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു അതാ സജിത്തിന് എന്നെ ലോക്കെട്റ്റ് ചെയ്യാന്‍ പറ്റാഞ്ഞന്തു. ഐ ആം സേഫ് . "
"ഹോ " ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു "
"സജിത്ത് പറഞ്ഞു ചേട്ടനെ വിളിച്ചിട്ട് കട്ട്‌ ആയി പിന്നെ കിട്ടിയില്ല , യു ആര്‍ നെര്‍വുസ് ആന്‍ഡ്‌ സൊ ഓണ്‍ ...."

അവള്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു . പക്ഷെ ഞാന്‍ ഒന്നും കേള്‍കുന്നുണ്ടായിരുനില്ല . ഞാന്‍ തിരിഞ്ഞു നോക്കി . അവിടെ ഒരു മനുഷ്യന്‍ സ്ട്രെട്ചെരില്‍ മരണത്തോട് മല്ലിടുകെ ആയിരുന്നു......

...................................................................................................................................................................................................................................................................

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രിയ സുഹൃത്തേ , അഭിനന്ദനങള്‍ ....... നല്ല എഴുത്ത് നല്ല ശൈലി.........ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു........

    ലിജു സുകുമാര്‍

    ReplyDelete
  3. ആശാനെ കലക്കിയിട്ട്ടുണ്ട് , ഇനിയും കുടുത്തൽ എഴുതാൻ നിങ്ങള്ക് കഴിയെട്ടെ . സർവ്വവിധ മംഗളാശംസകളും നേരുന്നു

    ReplyDelete