Saturday, August 27, 2011

കാഴ്ച്ചപ്പാട്---ഒരു ഡോകുമെന്ററി

നമസ്കാരം,

ഞാന്‍ വണ്ടത്താന്‍ മഹാദേവന്‍ നിങ്ങളെ കാഴ്ചപ്പാടിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഞാന്‍ എന്നത്തെയും പോലെ ഇന്നും നിങ്ങള്‍ക്കായി നിറയെ പൂഗാവനങ്ങളില്‍ നിന്നുള്ള വിശേഷങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് . ഞാന്‍ കാറ്റിനോട് വഴിചോദിച്ചു പുതിയ പൂഗാവനങ്ങള്‍ തേടി പറക്കുന്നു. എനിക്ക് ഈ വനത്തിലെ മൃഗങ്ങളോടും സംസാരിക്കുവാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ട് . ഞാന്‍ അവരുടെ അടുത്ത് പറന്നു ചെന്ന് ഞാന്‍ അവരുടെ വിശേഷങ്ങള്‍ ചോതിച്ചറിയുന്നു. 


ഇന്നത്തെ എന്റെ വിഷയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം '. അതിനെക്കുറിച്ച് നമ്മുക്ക് നമ്മുടെ നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ ഞാന്‍ യാത്ര തുടങ്ങുകയായി.



***************************************************************************


ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് , ചെരുപ്പലശ്ശേരി മനയിലെ പുള്ളിപശുക്കളോടോപ്പമാണ്. നമ്മുക്ക് അവരെ പരിചയപ്പെടാം.

പേരെന്താ ?

"എന്റെ പേര് ഗൌരി "

"ഞാന്‍ മാളു "

"എത്ര നാളായി ഈ തൊഴുത്തില്‍ വന്നിട്ട് ?"

"രാജപ്പന്‍ ചേട്ടന്‍ 2 കൊല്ലം മുന്‍പ് ഞങ്ങളെ ഇവിടെ കൊണ്ട് വിറ്റതാ. അതിനു ശേഷം ഞങ്ങള്‍ എവിടെ തന്നെ. "

"അപ്പോള്‍ ചേച്ചി , നമ്മുക്ക് നമ്മുടെ വിഷയത്തിലേക്ക് കടക്കാം. 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ', അതിനെക്കുറിച്ച്‌ എന്താ അഭിപ്രായം?"

"കള്ളന്മാര് , ഞങ്ങടെ പാല്‍ തട്ടി എടുക്കാന്‍ നടക്കുന്നവന്മാര്‍, എന്റെ പൂവാലിക്ക് ചില ദിവസങ്ങളില്‍ പലേ കിട്ടാറില്ല "

"അയ്യോ , അങ്ങനെ ഒന്നും പറയല്ലേ ഗൌരി ചേച്ചി , അവര്‍ നമ്മുക്ക് വയ്ക്കോല്‍ തരുനില്ലേ, പിണ്ണാക്കും, ചക്ക തോലിയം തരുനില്ലേ.."

"നീ പോടീ മാളു , അവര്‍ ഇതൊക്കെ തരുനത് അവരുടെ ഉപയോഗത്തിനല്ലേ. നീ ഒന്ന് ആലോചിച്ചു നോക്ക് , അവന്മാര്‍ ഇതൊക്കെ തരുനതിനു മുന്‍പ്‌ നമ്മുടെ പൂര്‍വികന്മാര്‍ പുല്‍ത്തകിടികളില്‍ പുല്ലും തിന്നു നടന്നിരുന്നു. അവരെ കെട്ടിയിടാനും, പാല്‍ കട്ടെടുക്കാനും ആരുമില്ലായിരുന്നു. അവര്‍ സ്വതന്ത്രരായിരുന്നു. പക്ഷെ നമ്മള്‍ എപ്പൊഴും ഒരു കയറിലും. "

" എന്റെ ഗൌരി ചേച്ചി , ചേച്ചി എന്താ സ്വാതന്ത്ര്യ സമരത്തിനു ഇറങ്ങുക ആണോ"

"നന്ദി , ഗൌരി , മാളു . ഇത്രയും നേരം ഞങ്ങളോടൊത്തു ചിലവഴിച്ചതിനു."

********************************************************
നമ്മള്‍ ഇപ്പോള്‍ നില്കുന്നത് ഒരു പൌള്‍ട്രി ഫാമിലാണ്.

"ആ രമണി ചേച്ചി, ഞാന്‍ ബി ടിവിയില്‍ നിന്ന് വരുകെയാണ്, ഇത് നമ്മുടെ കാഴ്ചപാട് ഡോകുമെന്ററി പരിപാടി ആണ്. ഇന്നത്തെ നമ്മുടെ വിഷയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ', ചേച്ചിയുടെ അഭിപ്രായം രേഘപെടുത്താം "

" ഓ , എന്തൊരു പറയനെടെ, എന്തൊരു പറഞ്ഞനാലും, ഞങ്ങളെ അവമാര് കൊല്ലും . നാളെ അല്ലെ മറ്റെനാള് ഏതേലും ഒരു ഹോട്ടലില്‍ കൊഴികറി ആയിട്ടു ഇരിക്കണം. എന്റര് , അവന്മാര് ഒരു പേര് പറയുമല്ല . ചിക്കന്‍ പ്രൈയാ , ചിക്കന്‍ പിരിയനിയാ ആ എന്തോനെക്കെയോ അവന്മാര് പരേനെ ."

"നിങ്ങക്കരിയവോ , ഞാന്‍ ഇട്ട മൊട്ട മൊത്തോം അവന്മാര് കൊണ്ട് പോയി. ഒരണ്ണം വിരിയിച്ചു ഒന്നിനെ  തലോലിക്കം എന്ന് വിചാരിച്ചാ അതിനും കാലന്മാര് സമ്മതികത്തില്ല"

"ചേച്ചി , വിഷെമിക്കാതെ. എല്ലാം ശെരിയാവും"

" ഹും , കൊറേ ശെരിയാവും "

"നന്ദി ചേച്ചി ഞങ്ങളോട് പ്രതികരിച്ചതിന് "

*********************************************

"ഹലോ സര്‍ "

"ഹലോ , അകത്തേക്ക് വരൂ "

"സുഹുര്‍ത്തുക്കളെ , നമ്മള്‍ ഇപ്പോള്‍ നില്കുന്നത് ഡോബര്‍മാന്‍ വിക്കിയുടെ വീട്ടിലാണ്‌ . നമ്മുക്ക് വികിയോടെ നമ്മുടെ വിഷേയത്തെ കുറിച്ച് സംസാരിക്കാം "

" സീ , ജെനെറല്ലി ഞാന്‍ പരിചയമില്ലാത്തവരെ അകത്തു കെറ്റാറില്ല, പിന്നെ നിങ്ങള്‍ ടീവിയില്‍ നിന്ന് ആയതു കൊണ്ട് ഞാന്‍ കേറ്റിയെന്നെ ഉള്ളു. പെട്ടന്ന് തീര്‍ക്കണം  സര്‍ ഇപ്പോള്‍ വരും "

"'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ' ഇതാണ് നമ്മുടെ വിഷെയം, സാറിന്റെ അഭിപ്രായം ഒറ്റ വാക്കില്‍ "
"ഇറ്റ്സ് ട്രു ,മനുഷ്യന്‍ ബുദ്ധിമാനാണ് , അത് കൊണ്ട് തന്നെ ഇവിടെ ഞങ്ങളെ ഒക്കെ അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. ബുദ്ധിമാന്‍ മാത്രമല്ല അവര്‍ സ്നേഹം ഉള്ളവരും ആണ് . ഇപ്പോള്‍ എനിക്ക് തന്നെ അവര്‍ നല്ലൊരു കൂട് ഉണ്ടാക്കി തനിട്ടുണ്ട്  "

"ഒരു ചോദ്യം ,അത് താങ്കള്‍ എല്ലാ സുഖസവ്കര്യങ്ങള്‍ ഉള്ള ഒരു വളര്‍ത്തു നായ ആയതു കൊണ്ട് പറയുന്നതല്ലേ. താങ്കള്‍ പത്രത്തിലൊക്കെ വായിച്ചു കാണും , തെരുവ് പട്ടികളെ മനുഷ്യന്‍ കൊന്നൊടുക്കുന്നു എന്ന്."

"സീ , ഒരു വര്‍ഗത്തില്‍ ഒരാള്‍ തെറ്റ് ചെയ്തു എന്ന് കരുതി എല്ലാരും അങ്ങനെ ആകണം എന്ന് ഇല്ല. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം , നമ്മുടെ അയലത്തെ റോക്കി , വെറുതെ റോഡില്‍ കൂടി നടന്ന റോസ്സിയെ കേറി കടിച്ചു. എന്ന് വെച്ച് എല്ലാരും അങ്ങനെ ആകണം എന്ന് ഉണ്ടോ. പക്ഷെ ഞാന്‍ മനുഷ്യന്റെ കൂടെ പോലീസില്‍ ജോലി ചെയ്തു ഒരുപാടു കേസുകള്‍ മണത്തു കണ്ടു പിടിച്ചിട്ടുണ്ട് അവര്‍ക്ക് സഹായവും ചെയ്യുന്നുണ്ട്. ഞാനും റോക്കിയും പട്ടികളാണ്.

പിന്നെ തെരുവ് നായ്ക്കളുടെ കാര്യം, അവര്‍ക്ക് വീടില്ല, അവര്‍ മനുഷ്യര്‍ തന്റെ അടുത്ത് വരുമ്പോള്‍ അവര്‍ തന്നെ ഉപദ്രവിക്കാന്‍ വരുകെയാണോ എന്ന് ഭയക്കുന്നു. പിന്നെ ചില മനുഷ്യര്‍ അവരെ കല്ല്‌ എടുത്തു കാട്ടി പേടിപ്പിക്കുകകെയും, കല്ല്‌ എറിയുകയും ചെയ്യുന്നു. അപ്പോള്‍ തെരുവ് പട്ടികള്‍ പ്രതികരിക്കുന്നു. അത് ഒരു വെത്യസ്ത്തമായ ഒരു സാമൂഹിക പ്രശ്നം ആണ്. അത് നിങ്ങള്‍ ആദ്യം പറഞ്ഞ 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ' എന്നാ വിഷേയവുമായി ബന്ധമില്ല. "

"പിന്നെ ഞങ്ങളെ കൂട്ടില്‍ പൂട്ടി ഇടുനത് കൊണ്ട് സ്വാതന്ത്ര്യം കുറച്ചു ഹനിക്കപെടുന്നുണ്ട് "

"നന്ദി വിക്കി സര്‍ "

"വിക്കി സര്‍ വളരെ വിവേകപൂര്‍വ്വം തന്റെ അഭിപ്രായം രേഖപെടുത്തുകയും, അത് വ്യെക്തമായി തന്നെ സമര്‍ധിക്കുകെയും ചെയ്തിരിക്കുന്നു. നമ്മുക്ക് ഇനി അടുത്ത വ്യക്തിയുടെ അരികിലേക്ക് നമ്മുടെ ഇന്നത്തെ വിഷയവുമായി പോവാം "

***************************************************

നമ്മള്‍ ഇപ്പോള്‍ നില്കുന്നത് നമ്മുടെ വൃന്ദാവനം മൃഗശാലയുടെ അകത്താണ് . നമ്മുക്ക്  ശ്രി . കപെഷ് സാറിനെ പരിചയപെടാം.

"കപെഷ് സര്‍ താങ്കള്‍ എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്."

"ഞാന്‍ ജെനിച്ചപ്പോള്‍ മുതലേ ഇവിടാണ്‌"


"അപ്പോള്‍ സര്‍ വനത്തിലേക്ക് പോയിട്ടേയില്ല ?"

"ഇല്ല, അമ്മയും അച്ഛനെയും പണ്ട് മനുഷ്യര്‍ പിടിച്ചു ഈ മൃഗശാലയില്‍  ഇട്ടു. ഞാന്‍ ജനിച്ചതും വളര്‍നെതും ഇവിടെയാണ് "

"അപ്പോള്‍ സര്‍ നമ്മുടെ വിഷയത്തിലേക്ക് കടക്കാം. നമ്മുടെ പരിപാടിയിലെ ഇന്നത്തെ വിഷയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ' സാറിന്റെ അഭിപ്രായം രേഘപെടുത്താം."

"മനുഷ്യന്‍ ബുദ്ധിമാന്‍ ആണെല്ലോ , അതുകൊണ്ടല്ലേ എനിക്ക് ഇത് വരെ ഇതിനു പുറത്തു പോകാന്‍ പറ്റാത്തത് . ഞാന്‍ കണ്ടിട്ടുള്ളത് ഈ കൂടിലെ ആറ് മരങ്ങള്‍ മാത്രം. അതിനു പുറത്തേക്കു എനിക്ക് ചാടാന്‍ കഴിയില്ല. അമ്മയും അച്ഛനുമൊക്കെ പറയും പുറത്തു കാട് എന്ന ഒരു ലോകം ഉണ്ട് എന്ന്. അവിടെ ആറ്  മരം അല്ല നൂറുകണക്കിന് മരങ്ങള്‍ ഉണ്ട് എന്ന്. അതിലെല്ലാം പഴങ്ങളും ഉണ്ട് എന്ന്. എന്റെ കുട്ടികാലത്ത് അവര്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അവര്‍ മരിച്ചു  കുറെ വര്‍ഷം കഴിഞ്ഞു. എനിക്ക് അവര്‍ പറഞ്ഞ ആ കാടിനെ കുറിച്ച് ഉള്ള വിശ്വാസം കുറഞ്ഞു വരികെയാണ് . ചിലര്‍ കുട്ടികളോട് പറയുമല്ലോ അമ്പിളി അമ്മാവനെ പിടിച്ചു തരാമെന്ന്. എന്നാല്‍ അവര്‍ ഒരിക്കലും കുട്ടികള്‍ക്ക് അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കുനില്ല. അത് പോലെ ഒരു കുട്ടികളെ സന്തോഷിപിക്കുവാന്‍ ഉള്ള ഒരു കെട്ടുകഥ ആണോ ഈ കാട്. ഞാന്‍ എന്റെ കുടികള്‍ക്ക് എന്ത് പറഞ്ഞു കൊടുക്കും എന്നതും എനിക്ക് ഒരു സംശയം ആണ്. കണ്ടിട്ടില്ലാത്ത ഒന്നിനെ കുറിച്ച് അവരോടു പറയുവാന്‍ എനിക്ക് ആവുനില്ല. എന്റെ ലോകം ആറ് മരം മാത്രമാകുന്നു."

"നിങ്ങളുടെ വിഷെമം എനിക്ക് മനസിലാകുന്നുണ്ട് ശ്രി. കപെഷ് . കാട് ഉണ്ട് എന്നത് ഒരു സത്യമാണ് കാരണം ഞാന്‍ അത് കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയില്ല എന്നതില്‍ എനിക്ക് ദുഖമുണ്ട്. അത് വേഗം കാണാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ".

"നന്ദി ശ്രി. കപെഷ് "
***************************************************

"നമസ്കാരം പുന്നരി ചേച്ചി . "

"നമസ്കാരം "

"ഇന്ന് നമ്മളോടോപ്പമുള്ളത് ശ്രിമതി .പുന്നരി പ്രാവ്  ചേച്ചി. ചേച്ചി ഒരു സാമുഹ്യ പ്രവര്‍ത്തകയും, പക്ഷിശക്തി എന്ന പ്രസ്ഥാനത്തിന്റെ പ്രേസിടെന്റുമാണ് ."

"പക്ഷിശക്തിയെ കുറിച്ച് 2 വാക്ക്"

 "പക്ഷി ശക്തി പക്ഷികളുടെ ഉന്നമനത്തിനും, അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ആണ്. ഞങ്ങള്‍ രോഗങ്ങള്‍ വന്ന പക്ഷികളെ ശ്രിശ്രുഷിക്കുകെയും, അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. "

"ചേച്ചിക്ക്  നമ്മുടെ പരിപടിയെപെറ്റി അറിയാമെല്ലോ . നമ്മുടെ ഇന്നത്തെ വിഷെയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ' അതിനെ കുറിച്ച് ചേച്ചിയുടെ അഭിപ്രായം ദയവായി രേഘപെടുത്തമോ. പറക്കാന്‍ കഴിയുന്ന പക്ഷികളുടെ പ്രതിനിധി എന്ന നിലയിലാണ് ചേച്ചിയെ ഞാന്‍ എന്റെ പരിപാടിയില്‍ കാണുന്നത്. അത് കൊണ്ട് തന്നെ ചേച്ചിയുടെ അഭിപ്രായത്തിന് അതിന്റെടായ ഒരു പ്രാധാന്യം ഈ ഡോകുമെന്ററില്‍ ഉണ്ട്. ഇതിനു മുമ്പ് ഞാന്‍ രമണി കോഴി ചേച്ചിയെ കണ്ടിരുന്നു. പക്ഷെ രമണി ചേച്ചിക്ക് ഉയര്‍ന്നു പറക്കാന്‍ കഴിയില്ല അത് കൊണ്ട് തന്നെ പക്ഷികളുടെ പ്രതിനിധി ഈ ഡോകുമെന്ററില്‍ ചേച്ചി തന്നെ ആണ് ."


"നമ്മുടെ വിഷയത്തോട് ഞാന്‍ യോജിക്കുന്നു, മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം  തന്നെ ആണ് . പക്ഷെ ആ ബുദ്ധി മനുഷ്യരില്‍ പലരും ഞങ്ങളെ പോലെ ഉള്ള പക്ഷികളെയും മൃഗങ്ങളെയും കൂടിലടക്കാനും, ഭക്ഷണം ആക്കാനും ശ്രെമിക്കുന്ന കുബുദ്ധി ആയി ഉപയോഗിക്കുന്നു "

"ഒരു നിമിഷം ചേച്ചി, ഭക്ഷണം എന്ന് ചേച്ചി പറഞ്ഞല്ലോ, നിങ്ങള്‍ പ്രാവുകള്‍ പലപ്പോഴും പ്രാണികളെ ഭക്ഷണം ആക്കാറില്ലെ "

"ഉണ്ട് , അത് ഞാന്‍ നിഷേധിക്കുനില്ല. പക്ഷെ നിങ്ങള്‍ നൊക്കൂ , മനുഷ്യന്‍ അറവു മാടുകളെ ലോറികളില്‍ കയറ്റി കൊണ്ട് പോകുന്നത്. ഇടിച്ചു നെരുക്കി അവര്‍ക്ക് അനങ്ങാന്‍ പോലും പറ്റാത്തവിധം ആണ് അവയെ കൊണ്ട് പോകുന്നത്. അവറ്റകളെ ഉപദ്രവിക്കവുന്നതിന്റെ പരമാവധി ചെയ്തിട്ടാണ് അവയെ കൊല്ലുന്നത്‌. ഇത് അനീതി അല്ലെ."

"അത് പോലെ , പ്രാവുകള്‍ പ്രാണികളെ കൂട്ടില്‍ ഇട്ടു വളര്‍ത്താറില്ല. അവര്‍ യെദേഷ്ടം വിഹ്രരിക്കുന്നു. പ്രകൃതി പ്രാണികള്‍ക്കു കൊടുക്കുന്ന കൊടുക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവര്‍ക്ക് കിട്ടുന്നുണ്ട്‌. പ്രകൃതി ഞങ്ങള്‍ക്ക് വിശെക്കുമ്പോള്‍ തിന്നാന്‍ അവയെ ഉപയോഗിക്കാന്‍ പറഞ്ഞിരിക്കുന്നു. അത് ഞങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അവയെ ഉപദ്രവിക്കുക, അവയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുക ഇത് ഞാന്‍ എത്തിര്‍കുന്നു."

"പ്രാവുകളെ കൂട്ടില്‍ അടക്കുകയും, ചില പ്രാവുകള്‍ പറന്നു പോകാതിരിക്കുവാന്‍ അവയുടെ ചിറകു ചില മനുഷ്യകുട്ടികള്‍ മുറിച്ചു കളഞ്ഞതിനെപെറ്റി"

"അതിനെ ഞാന്‍ ശക്തമായി എത്തിര്‍കുന്നു. ഇതിനെ ആണ് ഞാന്‍ മനുഷ്യന്റെ കുബുദ്ധി എന്ന് ആദ്യം പറഞ്ഞത്."

"അടുത്ത ജന്മത്തില്‍ ഒരു മനുഷ്യന്‍ ആയി ജനിക്കണമോ, പ്രാവായി ജനിക്കണമോ എന്ന് ദൈവം ചോദിച്ചാല്‍?"  

"എനിക്ക്  ഈ ജന്മജന്മാന്തരങ്ങളില്‍ വിശ്വാസം ഇല്ലങ്കിലും ചോദിച്ചത് കൊണ്ട് പറയാം . പ്രവായി ജനിക്കാന്‍ തന്നെ ഇഷ്ടം . കാരണം, പ്രാവിന്റെ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ് . മനുഷ്യന്‍ പൊതുവേ മറ്റുള്ളവരുടെ ദുഖത്തില്‍ സന്തോഷിക്കുന്നു, ഉദാഹരണത്തിന്  അവര്‍ കൂട്ടിലടച്ച പക്ഷിയെ കണ്ടു സന്തോഷിക്കുന്നു. പക്ഷെ പ്രാവുകള്‍ അത് ചെയ്യാറില്ല."

"
പ്രാവുകളെ വളര്‍ത്താത്ത മനുഷ്യര്‍ ഉണ്ടല്ലോ"

"ഉണ്ട് , പക്ഷെ അവരും വേറെ രീതികളില്‍ ജീവികളെ ഉപദ്രവിക്കുന്നു. ഒന്നും അറിയാത്ത ഒരു ഈച്ചയെ കൊള്ളുന്ന മനുഷ്യരുണ്ട്‌. ഈച്ച മനുഷ്യന്റെ ഭക്ഷണ സാധനങ്ങളില്‍ ഇരുന്നു എന്ന കുറ്റം മനുഷ്യന്‍ ചുമത്താറുണ്ട്. പക്ഷെ ഈച്ചയ്ക്ക് മനുഷ്യന്റെ ഭക്ഷണത്തില്‍ ഇരിക്കുന്നത് കുറ്റം ആണ് എന്ന് അറിയില്ലല്ലോ."

"പിന്നെ ഇത് കേവലം എന്റെ ചിന്ത മാത്രം ആണ് . അതിനെ പക്ഷികളുടെ അല്ലെങ്കില്‍ പ്രാവുകളുടെ വിചാരം എന്ന് വ്യാഖ്യാനിക്കണ്ട. മറ്റു പക്ഷികള്‍ക്കോ , പ്രവുകല്‍ക്കോ എന്താണ് അഭിപ്രായം എന്ന് എനിക്ക് പറയാന്‍ കഴിയില്ല ."

"നന്ദി പുന്നരി ചേച്ചി, ഇത്രയും സമയം ഞങ്ങളോടൊപ്പം സ്റ്റുഡിയോയില്‍ ചിലവഴിക്കുകയും, വിലപെട്ട തന്റെ സമയം ഞങ്ങള്‍ക്കായി മാറ്റി വെക്കുകെയും ചെയ്ത പുന്നരി ചേച്ചിക്ക് എന്റെയും പ്രേക്ഷകരുടെ പേരിലും ഞാന്‍ നന്ദി രേഘപെടുത്തുന്നു."

"ഇന്നത്തെ നമ്മുടെ കാഴ്ചപാട് ചര്‍ച്ചകള്‍ , ഇവിടെ അവസാനിക്കുകെയാണ്. നമ്മുടെ ഇന്നത്തെ വിഷയവുമായി കൂടുതല്‍ മൃഗങ്ങളുമായി ചര്‍ച്ചകള്‍ അടുത്ത ആഴ്ച കാണുന്നതായിരിക്കും. ഇത് വരെ ഉള്ള അഭിമുഖങ്ങളില്‍ നിന്ന് നമ്മള്‍ മനസിലാക്കുന്നത്‌ , മൃഗസമൂഹം മനുഷ്യന്റെ ബുദ്ധിയെ അഗീകരിക്കുന്നു. പക്ഷെ അവരുടെ ഉപദ്രവങ്ങളും, മൃഗങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റവും പല മൃഗ മനസുകളിലും മുറിവേല്പിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ പലതിനും പ്രതിവിധി മനുഷ്യന്റെ കൈയിലാണെന്നും നിങ്ങള്‍ മനസിലാക്കുക. മനുഷ്യന്‍ ഈ മൃഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചു തുടങ്ങും എന്ന പ്രതീക്ഷയോടെ ഇന്നത്തെ പരിപാടി നമ്മള്‍ അവസാനിപ്പിക്കുന്നു. വീണ്ടും കാണാം , അടുത്ത അഴ്ച്ച. ബൈ ബൈ "

----------------------------------------------------------------------------------------------------------------------------

3 ദിവസങ്ങള്‍ക്കു ശേഷം ബി ടിവിയില്‍
*****************************

നമസ്ക്കാരം,
പ്രധാന വാര്‍ത്തകള്‍ ,

"ബി ടിവി ലേഖകന്‍ വണ്ടത്താന്‍ മഹാദേവന്‍ അന്തരിച്ചു ."
"............."

"............"
"
.........."


"വാര്‍ത്തകള്‍ വിശദമായി"

"ബി ടിവി ലേഖകന്‍ ശ്രി. വണ്ടത്താന്‍ മഹാദേവന്‍ അന്തരിച്ചു ." "ഒരു മനുഷ്യന്റെ വീട്ടില്‍ അനധികൃതമായി കടന്നു ചെന്നു എന്നാണ് പറയപെടുന്നത്. സംഭവത്തിന്റെ വിശദാമ്ശവുമായി പോത്തെന്‍ ഈച്ച അവിടെയുണ്ട് ".

"പോത്തെന്‍ എന്താണ് വണ്ടത്താന്‍ സാറിന് സംഭവിച്ചത് ."

"കഴിഞ്ഞ അഴ്ച്ച നടന്ന ബി ടിവിയില്‍ നടന്ന കാഴ്ചപാട് പരിപാടിയുടെ വിഷയം 'മനുഷ്യന്‍ : ബുദ്ധിമാനായ മ്രഗം ' എന്നതായിരുന്നല്ലോ. അതിന്റെ ഭാഗമായി, ചില ഷോട്ടുകള്‍ എടുക്കാന്‍ വണ്ടത്താന്‍ ചവറയിലുള്ള മനുഷ്യന്‍  ഹേമചന്ദ്രന്റെ വീട്ടില്‍ ചെന്നു. അവിടെ വെച്ച് ഹേമചന്ദ്രന്റെയും  ഭാര്യ സുനിതയുടെയും മകന്‍ വിക്രാന്ത് ആണ് വണ്ടത്താന്‍ സാറിനെ കൊലപ്പെടുത്തിയത്. അല്പം നേരം വിശ്രമിക്കാന്‍ ആയി ജനലിനരുകില്‍ ഇരുന്ന വണ്ടത്താന്‍ സാറിനെ വിക്രാന്ത് പിടികൂടുകെയായിരുന്നു. അതിനു ശേഷം കാലില്‍ നൂല് കെട്ടി വലിക്കുകെയും, അടിക്കുകെയും മറ്റും ചെയ്ത 5 വയസ്സുള്ള വിക്രാന്ത് എന്ന കൊലപാതകി വണ്ടത്താന്‍ സാറിനെ നിരവധി പരുക്ക് ഏല്പിച്ചു എന്നാണ് ദ്രിസാക്ഷികളായ കേളന്‍ ഉറുമ്പ്‌ തന്റെ സാക്ഷി മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. മൃഗകോടതിയില്‍ മനുഷ്യനെ ശിക്ഷിക്കാന്‍ വകുപില്ലാത്തതിനാല്‍ ഈ കേസ് തള്ളിപോകും എന്നാണ് കേള്‍ക്കുന്നത്. വിക്രാന്ത് എന്ന കൊലപാതകി വണ്ടത്താന്‍ സാറിനെ തറയില്‍ ഇട്ടു ചവിട്ടി ചവുട്ടി ആണ്‌ കൊല നടത്തിയത് എന്ന് അറിയാന്‍ കഴിഞ്ഞത്."

"നന്ദി കോകി കാക്ക "

"നന്ദി പോത്തന്‍, ഈ മരണത്തില്‍ ബി ടിവി ചെയര്‍മാന്‍ ശങ്കരന്‍ പൂച്ച , തന്റെ അനുശോചനം
രേഘപെടുത്തി. കാഴ്ചപാട് പരിപാടിയിലെ വണ്ടത്താന്‍ സാറിന്റെ അവസാന ചില രംഗങ്ങളിലേക്ക് "

******************************************************************************************
"മനുഷ്യന്‍ ഈ മൃഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചു തുടങ്ങും എന്ന പ്രതീക്ഷയോടെ ഇന്നത്തെ പരിപാടി നമ്മള്‍ അവസാനിപ്പിക്കുന്നു. വീണ്ടും കാണാം , അടുത്ത അഴ്ച്ച. ബൈ ബൈ "
******************************************************************************************

3 comments: