Saturday, July 2, 2011

പാലമരം

നിലാവുള്ള രാത്രികളില്‍ ഞാന്‍ എന്നും ചന്ദ്രനേയും നക്ഷത്രങ്ങളെയും നോക്കി നികാറുണ്ട്. ഈ അമ്പലത്തിന്റെ കുറച്ചു മാറി സ്ഥാനമുരപ്പിച്ചിട്ടു ഇപ്പോള്‍ ഏകദേശം 40 വര്‍ഷങ്ങളായി. ഇവിടം എനിക്ക് പ്രിയെപ്പെട്ടതാകുന്നു. വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം എന്റെ കാതിനു ഇമ്പം തരുന്ന ചെണ്ടമേളം, കിളികളുടെ കള കള നാദം, തണുത്ത കാറ്റ് എല്ലാം എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. അടുത്തുള്ള പ്രൈമറി സ്കൂളിലേക്ക് എന്റെ അരികിലുടെ പോകുന്ന കൊച്ചു കുട്ടികളുടെ ആരവവും, ഉത്സവങ്ങളില്‍ മാത്രം ഒത്തു കൂടുന്ന ഒരു പറ്റം അയല്‍കാരുടെ സംഭാഷണവും ഒഴിച്ചാല്‍ ഈ പ്രദേശം ശാന്തമാണ്‌.



ഞാന്‍ പാലമരം. എനിക്ക് നിങ്ങളെപ്പോലെ നടക്കാനാകില്ല പക്ഷെ കാണാം കേള്‍കാം. നിങ്ങള്‍ കാണാത്തവരെ ഞാന്‍ കാണുന്നു. പ്രേതങ്ങളെ, അവര്‍ എന്റെ ചുവട്ടില്‍ വിശ്രമിക്കാന്‍ വരുന്നവരാണ്. അവര്‍ സംസാരിക്കുന്നു ജീവിതകഥകള്‍, അത് ഞാന്‍ കേട്ടുകൊണ്ടിരിക്കും. രാത്രി ആയാല്‍ ഇവിടെ ആകെ ബഹളമാണ്. അവര്‍ വഴിപോക്കര്‍ വരും, പറന്നും, നടന്നും അവര്‍ വരും. എന്റെ പൂവിന്റെ ഗന്ധം അവര്‍കിഷ്ടമാണ്.

ഇന്നും അവര്‍ വരുന്നുണ്ട്. ഇന്ന് അമാവാസി ആണ്. അമാവാസി രാത്രിയില്‍ അവരുടെ എണ്ണം കൂടുതലായിരിക്കും. അന്നാണ് അവര്‍ക്ക് ശക്തി കൂടുന്നത് . വന്നാല്‍ അവര്‍ പറന്നു വന്നു എന്റെ ചില്ലകളില്‍ ഇരിക്കും. എന്റെ പൂ പറിക്കും. ചിലര്‍ക്ക് തങ്ങളുടെ മനുഷ്യ ജന്മത്തിലെ കണക്കുകള്‍ പറയാനാവും താല്പര്യം. ചിലര്‍ക്ക് തങ്ങളുടെ നഷ്ടപെട്ട പ്രണയം പറഞ്ഞുതീര്‍ക്കാന്‍, ചിലര്‍ തങ്ങള്‍ മരിക്കനുണ്ടായ സാഹജര്യം ചര്‍ച്ച ചെയ്യും. ചില യെക്ഷികള്‍ക്ക് അവരുടെ മക്കളെ കുറിച്ച് ചര്‍ച്ച ചെയ്യാനാവും താല്പര്യം . ഇന്ന് ഇവിടെ ബഹളമായിരിക്കും, കാരണം അവര്‍ വരുന്നുണ്ട് .

പ്രേതങ്ങളെ ഇരുട്ടത്ത്‌ കാണാന്‍ വളരെ ബുദ്ധിമുട്ടാണ്. നേര്‍ത്ത പാടെ പോലെ ഉള്ള രൂപം, മനുഷ്യന്റെ ആകൃതിയിലുള്ള പാട , അതാണ് അവര്‍ . വായ്ക്കും മൂകിനും, നാക്കിനും, മുടിക്കും എല്ലാം ഒരേ നിറം. നമ്മുണ്ടേ വെള്ളംത്തിന്റെ നിറം . ശുദ്ധമായ പച്ചവെള്ളത്തിന്റെ നിറം. കാലുകളും കൈയും എല്ലാമുണ്ട് . ചില ദിവസങ്ങളില്‍ യെക്ഷികളും വരും . യെക്ഷികള്‍ക്ക് എന്റെ പൂവിന്റെ മണം ഇഷ്ടമാണ് . അവര്‍ എന്റെ ചില്ലകളില്‍ വന്നു എന്റെ പോവിനെ മണത്ത് നോക്കും . പിന്നെ പറന്നു പൊങ്ങി ദൂരെ കാണുന്ന മറ്റു യെക്ഷികളെ വിളിച്ചു എന്റെ അടുത്തേക്ക്‌ കൊണ്ട് വരും . മനുഷ്യന് ഇരുട്ടത്ത്‌ അവരെ കാണാന്‍ കഴിയില്ല. അഥവാ കണ്ടവര്‍ ഉണ്ടെങ്കില്‍ അവര്‍ പേടിച്ചു ഓടി മറയും.

കാറ്റിന്റെ ഗതി കൂടിയിരിക്കുന്നു. എന്റെ ഇലകള്‍ തൊട്ടു തലോടി കാറ്റു മുന്നോട്ടു നീഗുകയാണ്. അത് എന്റെ പോവിണ്ടേ മണം പരത്തുന്നു. രാത്രിയിലെ അനഗുന്ന ഇലകളിലും, പറക്കുന്ന കരിലകളിലും ഈ മണം കൊടുത്തു കാറ്റു പറന്നു നടക്കും. അത് യെക്ഷികളെയും, പ്രേതങ്ങളെയും എന്റെ അടുത്തേക്ക്‌ വിളിച്ചു വരുത്തും. കുറ്റാകൂരിരുട്ട് സമയം അവരുടെതാണ്. അതെ അവര്‍ വരികെയാണ് .

------------------------------------------------------------------------------------------------------------------------------
പ്രേതും 1 : ഹി ഹാ ഹാ ഹാ ....

അതേ, ചേട്ടന്‍ എവിടുനാ എന്നാ പറഞ്ഞെ.

പ്രേതം 2 : എന്നെ നിനക്ക് അറിയത്തിലെടാ കൂവേ, ഞാന്‍ കുറേ നാള് നിന്നെ ഒക്കെ ഭരിച്ചതല്ലേ. ഒന്നും ഇല്ലേലും ഞാന്‍ ജനങ്ങള്‍ക്കായി 2 പുതിയ ബസ്‌ വാങ്ങിയ ഒരു മന്ത്രി അല്ലെടോ.

പ്രേതം 1 : അയ്യോ ക്ഷെമിക്കണം സാറെ. ആളെ അങ്ങോട്ട്‌ പിടി കിട്ടിയില്ല.
സര്‍ നമ്മടെ ഗദാകത മന്ത്രി ....
അയ്യോ.... ക്ഷെമിക്കണം സാറെ
അതല്ലേ ഞാന്‍ ആലോചിച്ചത് സാറിനെ ഞാന്‍ എവിടെ വെച്ചോ കണ്ടിട്ടുണ്ടെന്ന്. എനിക്ക് പെട്ടന്ന് അങ്ങോട്ട്‌ മനസിലായില്ല. ജീവനോടെ ഞാന്‍ സാറിനെ കണ്ടിട്ടുണ്ട് . അന്ന് ട്രാന്‍സ്പോര്‍ട്ട് അപീസില്‍ വെച്ച്. എന്റെ മോന് അവിടെയായിരുന്നു ജോലി. ബസ്‌ നന്നാക്കാനും ഒക്കെ ഒള്ള ജോലിയ . അന്ന് ഞാന്‍ അവനെ കാണാന്‍ വന്നപ്പോ സാര്‍ ആരെക്കെയോ വഴക് പറയുകെ ആയിരുന്നെ. എന്നാ എടുപ്പായിരുന്നു അന്ന് സാറിനെ കാണാന്‍.

പ്രേതം 2 : തനിക്കു എന്താരുന്നടോ ജോലി?

പ്രേതം 1 : നെല്ല് കൃഷി ആയിരുന്നു സാറെ. പിന്നെ കടം വന്നപ്പോള്‍ നമ്മളങ്ങ് അത്മഹത്യ ചെയ്തു. അന്ന് സാറിന്റെ സര്‍ക്കാര് എന്തോ കൊടുക്കനുടയിരുന്നെ, കര്‍ഷകആത്മഹത്യനിധിയോ , പദതിയോ മറ്റോ . പിന്നെ ഒന്നും നോക്കില്ല. അവക്ക് നിങ്ങള് കൊടുകനെ കൊണ്ട് ജീവിക്കാം. മോനെ, അവനു ജോലി ഉണ്ടേ. പക്ഷെ അവനു മരുമോള് വന്നെ പിന്നെ വീടിലോട്ടു വരാറില്ല . പെണ്നിണ്ടേ വീട്ടിലാ താമസം. ആദ്യം ഒക്കെ മാസത്തില്‍ ഒരിക്കെ വരുമായിരുന്നു , പിന്നെ അതും നിന്നൂ. അല്ല കടം ഉണ്ടായിരുന്നു ഒരു 4 ലക്ഷം രൂപേടെ.

പ്രേതം 1 : അതാരടോ വരേനെ ...?

പ്രേതം 2 : അയ്യാ സാറിന് അറിയത്തില്ലേ . ദേ നമ്മടെ കിഴക്ക് ഒരു സ്മശാനം ഇല്ലേ , അവിടെയാ അവന്റെ താമസം . ഗുണ്ട നേതാവരുന്നു ആരാന്റെ കുത്ത് കൊണ്ടാ ചത്തെ.

പ്രേതം 3 : എന്താടോ ഒരു ബഹളം, തനിക്ക് ഒക്കെ മിണ്ടാതെ നടനൂടെ. എന്റെ സ്വഭാവം നിനക്ക് അറിയത്തില്ല

പ്രേതം 1 : ദേ, ദേ, ദേ, അവന്‍ നമ്മളെ പേടിപ്പിക്കുന്നു കേട്ടാ. ഡാ മനുഷ്യന്‍ ഒരിക്കലെ മരിക്കൂ കേട്ടാ. ഇനി നിനക്ക് ഞങ്ങളെ കൊല്ലാന്‍ പറ്റില്ല, അടിച്ചാലും ഇടിച്ചാലും വേദനിക്കത്തും ഇല്ല. പിന്നെ നീ എന്തോ കണ്ടോണ്ട എന്നെ പേടിപ്പിക്കാന്‍ നോക്കുനത് . പിന്നെ പ്രേതത്തിനു മുക്തി വേണമെങ്കില് ദൈവം വിചാരിക്കണം.

പ്രേതും 3 : അത് നിങ്ങളുടെ ഭാഗ്യം ....

പ്രേതം 2 : ഇവനോട് ഒന്നും സംസാരിച്ചിട്ടു കാര്യമില്ല. നമുക്ക് മുകളിലോട്ടു കേറാം
--------------------------------------------------------------------------------------------------------------------------
അവര്‍ രണ്ടും പറന്നു പൊങ്ങി എന്റെ തെക്കെ ചില്ലയില്‍ ഇരുന്നു. മുന്നാമെന്‍ എന്റെ ചുവട്ടിലും.
--------------------------------------------------------------------------------------------------------------------------
പ്രേതം 1 : അല്ല സാറ് ഞാന്‍ ചാവുംബം ജീവനോടെ ഉണ്ടായിരുന്നല്ലേ. അല്ല ചോദിക്കുനത് കൊണ്ട് ഒന്നും തോന്നല്ലേ. മരിച്ചതിനു ശേഷം ഞാന്‍ പത്രം ഒന്നും വായിക്കാറില്ല അതുകൊണ്ടാ, എങ്ങനാ മരിച്ചത്?

പ്രേതം 2 : ഹി ഹാ ഹ ഹാ ...
അത് ഞാനും വയിക്കില്ലടോ. പത്രം അത് ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാ. നമ്മള്‍ വായിച്ചിട്ട് എന്ത് എടുക്കാനാ.

പ്രേതം 1 : അത് ശെരിയാ ..

പ്രേതം 2 : ഞാന്‍ വണ്ടി ഇടിച്ചാടോ മരിച്ചത്. നമ്മടെ ഹൈവേ അറിയത്തില്ലേ NH 47 അതില് നമ്മടെ തട്ടാമല ബയ്പാസികൂടി പോക്കൊണ്ടിരുന്നതാ. അപ്പോഴാ ഒരു തന്തെക്കുപ്പിറക്കാത്തവാന്‍ എന്റെ കാറിലോട്ട് ലോറിയും കൊണ്ട് ഇടിച്ചു കേറിയത്.
ഞാന്‍ ഒഴിച്ച് കൊണ്ട് പോയതാ എന്നെ

പ്രേതം 1 : അവനെ ഒക്കെ തല്ലി കൊല്ലണം
--------------------------------------------------------------------------------------------------------------------------
'പ്രേതം 3 ' പറന്നു തുടങ്ങി. അത് പതുക്കെ എന്റെ വടക്കേ ശാഖയില്‍ ഇരുന്നു.
--------------------------------------------------------------------------------------------------------------------------
പ്രേതം 1 : ആരോ വരനുണ്ടല്ലോ..

പ്രേതം 2 : ആരാ അത് .

പ്രേതം 1 : നടപ്പ് നല്ല പരിചയം

പ്രേതം 2 : യെക്ഷി ആണെന്ന തോന്നണേ

പ്രേതം 1 : അയ്യോ അത് എന്റെ കാര്‍ത്തു ആണെല്ലോ .
കാര്‍ത്തു....
നീ മരിച്ചോ, ഇത് എപ്പോള്‍ സംഭവിച്ചു. ഇനി എന്റെ കുട്ടികള്‍ക്ക് ആരാ
---------------------------------------------------------------------------------------------------------------------------
പുതിയതായി വന്ന യെക്ഷി, പതുക്കെ പറന്നു പൊങ്ങി 'പ്രേതം 1 ' ന്റെ അടുത്ത് എത്തി.
--------------------------------------------------------------------------------------------------------------------------
പ്രേതം 2 : ആരാ ഇത് അറിയുമോ..

പ്രേതം 1 : എന്റെ ഭാര്യ
കാര്‍ത്തു , നീ എന്ന് മരിച്ചു

യെക്ഷി 1 : ഇന്നലെ ...

പ്രേതം 1 : എങ്ങനെ

യെക്ഷി 1 : വിഷം കഴിച്ചു .

പ്രേതം 1 : എന്തിനു നിനക്ക് അവിടെ സുഖം ആയിരുന്നില്ലേ. മോനും മരുമോളും നിന്നെ നോക്കിയില്ലേ. അവര്‍ എങ്ങനെ ഇരിക്കുന്നു

യെക്ഷി 1 :ധ്ബൂ..
നിങ്ങള്‍ക്ക് ഇപ്പോഴും നിങ്ങളുടെ മക്കളെ കുറിച്ച് മാത്രമേ ഉള്ളു ചിന്ത . നിങ്ങള്‍ ആത്മഹത്യ ചെയ്തപോല്‍ എനിക്ക് എന്താകുമെന്നു ചിന്തിച്ചോ ...
-------------------------------------------------------------------------------------------------------------------------
'യെക്ഷി 1 ' പതുക്കെ അവരുടെ കണ്ണുകള്‍ തുടച്ചു ...അവര്‍ 'പ്രേതം 1 'ന്റെ അടുത്ത് എന്റെ ചില്ലയിലായി ഇരുപ്പുറപ്പിച്ചു
------------------------------------------------------------------------------------------------------------------------
യെക്ഷി 1 : അവള്‍ നിങ്ങളുടെ മരുമകള്‍ അവള്‍ ആണ് എനിക്ക് വിഷം തന്നത്.

പ്രേതം 1 : എന്തിനു

യെക്ഷി 1 : എന്നെ ഒഴിവാക്കാന്‍ .

പ്രേതം 1 : ദൈവമേ ഇവളുടെ കുട്ടികളുടെയും സന്തോഷം, അവര്‍ക്ക് നല്ല ജീവിതം , കടം മാറുമല്ലോ , അതാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ടോ ...

യെക്ഷി 1 : കടം മാറി എന്ന് ആരു പറഞ്ഞു .

പ്രേതം 1 : അപ്പോള്‍ കര്‍ഷകാത്മാഹത്യനിധി ...!

യെക്ഷി 1 : അത് കിട്ടിയില്ല.

പ്രേതം 1 : ങേ... ഭഗവാനേ

യെക്ഷി 1 : ഓരോ മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒക്കെ വീട്ടില്‍ വരും .. ആശ്വസിപ്പിക്കും , നാളെ തരാം എന്നും പറഞ്ഞവരുണ്ട് , പക്ഷെ ഒരിക്കലും കിട്ടിയില്ല.
-------------------------------------------------------------------------------------------------------------------------------
കഥകള്‍ കേട്ടിരുന്ന 'പ്രേതം 3 ' പതുക്കെ പറന്നു ഉയര്‍ന്നു , അവന്‍ ആശ്വസിപ്പിക്കാന്‍ എന്നവണ്ണം പതുക്കെ തെക്കെ കമ്പില്‍ 'പ്രേതം 1 'ന്റെ അടുത്ത് ഇരിപ്പായി.
------------------------------------------------------------------------------------------------------------------------------
പ്രേതം 3 : വിഷെമിക്കാതെ ചേട്ടാ ... എല്ലാം ദൈവനിശ്ചയം എന്ന് കരുതി ആശ്വസിക്കുക ..

പ്രേതം 2 : അതെ ... അതാണ് ശെരി.

പ്രേതം 3 : സംഭവിക്കാന്‍ ഉള്ളത് എല്ലാം അതിന്റെ സമയത്ത് സംഭവിക്കും .

പ്രേതം 2 : ഞാന്‍ മരിക്കണം എന്ന് വിചാരിച്ചില്ല. എങ്കിലും ദൈവം എന്നെ അപകടത്തില്‍ പെടുത്തി. മരണം ദൈവം നിശ്ചയിക്കുന്നതാകുന്നു.

പ്രേതം 3 : ശെരിയാണ്‌ പക്ഷെ ....

പ്രേതം 2 : എന്താ ഒരു പക്ഷെ ...

പ്രേതം 3 : ഇനി ഞാന്‍ ഒളിച്ചു വെക്കുനില്ല , സാറിനെ കൊന്നത് ഞാന്‍ ആണ് . അന്ന് സാറിനെ ഇടിച്ച ആ ലോറി ഇല്ലേ , അത് ഓടിച്ചിരുന്നത് ഞാന്‍ ആണ് .

പ്രേതം 2 : എടാ ദ്രോഹി ..

പ്രേതം 3 : അതെ സാറെ , രവി മുതലാളിയുടെ കമ്പനിയില്‍ നിന്ന് തന്നെ ബസ്‌ വാങ്ങാന്‍ സാറിന് അവര്‍ കൈകൂലി തന്നില്ലേ. പിന്നെ സാറ് അടുത്ത വര്‍ഷം രവി മുതലാളിയുടെ അടുത്തു കൂടുതല്‍ കൈകൂലി ചോദിച്ചു . അപ്പോള്‍ മുതലാളി തരാന്‍ പറ്റില്ല എന്ന് പറഞ്ഞു . അപ്പോള്‍ സര്‍ ലൈസെന്‍സ് പൂട്ടിക്കുമെന്നോ , കൊല്ലും എന്നോ ഒക്കെ ഭീഷണിപെടുത്തി . അപ്പൊ പാവം രവി മുതലാളി, എനിക്ക് കൊട്ടഷേന്‍ തന്നു സാറിനെ തട്ടാന്‍ .

യെക്ഷി 1 : അപ്പൊ നീ മരിച്ചത് എങ്ങനാ കൊച്ചനെ ...

പ്രേതം 3 : ഓ , അതൊക്കെ ഒരു കഥയാ. ..
അമ്മ എസ് കത്തി എന്ന് കേട്ടിടുണ്ടോ ..

യെക്ഷി 1 : ആ ...
പത്രത്തില് വന്നിരുന്നു .. ഒരിക്കെ

പ്രേതം 3 : ആ വന്നയിരിക്കും , ഞാന്‍ കുറച്ചു പ്രശസ്തന്‍ അല്ലെ ..
അപ്പൊ എന്താ പറഞ്ഞേ ,....
കത്തി
അത് ഒരെണ്ണം വയറെ കേറി അങ്ങനാ മരിച്ചേ ..

പ്രേതം 1 : അയ്യോ.. പത്രത്തില് വന്നു എന്ന് എന്തൊരു സന്തോഷത്തിലാ പറയുന്നത്

യെക്ഷി 1 : നിങ്ങളും വിഷം തിന്നല്ലേ മരിച്ചേ ... അതും പത്രത്തില് വന്നായിരുന്നു .

പ്രേതം 1 : അതിനു ഞാന്‍ ഗുണ്ട അല്ലായിരുന്നു

യെക്ഷി 1 : ഗുണ്ട അല്ല ഭീരു ആയിരുന്നു , ഭീരു ...
ആത്മഹത്യ ചെയ്താല്‍ സര്‍ക്കാര്‍ പണം വാരി കോരി തരും എന്നല്ലേ പറഞ്ഞെ ആത്മഹത്യ ചെയ്തത്
എന്നിട്ടെന്തായി ...?

പ്രേതം 1 : നമ്മുടെ മോന്‍ എങ്ങനെ ഉണ്ടെടി .

യെക്ഷി 1 : ദ്പൂ ..
ദേ മനുഷ്യാ അവനേം അവളേം പെറ്റി എന്നോട് ചോദിച്ചു പോകരുത് . പെകൊന്തന്‍ , ഒറ്റ അക്ഷരം നിങ്ങടെ മരുമോളോട് പറയാറില്ല , അതാ അവള്‍ എന്നെ വീണ്ടും ഉപദ്രവിച്ചേ ..

നിങ്ങളെപോലെ തന്നെ ആണും പെണ്ണും കെട്ടവന്‍

പ്രേതം 2 (പ്രേതം 3 ഇനോട് കഴുത്തില്‍ കയറി പിടിച്ചു കൊണ്ട് ) : എടാ ദ്രോഹി , നിന്നെ ഞാന്‍ കൊല്ലും

പ്രേതം 1 (യെക്ഷി 1 ഇനോട് ): എന്ത് പറഞ്ഞടി , നിന്നെ ഞാന്‍ ഇന്ന്

പ്രേതം 3 (പ്രേതം 1 ഇനോട് ): എന്നെ കൊല്ലാന്‍ നിങ്ങള്‍ക്ക് കഴിയില്ല . ഞാന്‍ ഒരിക്കല്‍ മരിച്ചു കഴിന്നു
----------------------------------------------------------------------------------------------------------------------------------
പ്രേതം 1 കൈ എടുത്തു ഉയര്‍ത്തി , യെക്ഷി ഒന്നിനെ അടിക്കുന്നു. യെക്ഷി 1 , എന്റെ കൊമ്പില്‍ നിന്നും താഴെ എന്റെ ചുവടിലേക്ക് വീഴുന്നു . പ്രേതം 3 പറന്നു ഉയരുന്നു , പിറകെ പ്രേതം 2 പറന്നു പൊങ്ങുന്നു . താഴെ വീണ യെക്ഷി 1 വീണ്ടും പറന്നു പൊങ്ങുന്നു . പിറകെ 'പ്രേതം 1 ' പറന്നു പൊങ്ങുന്നു . പ്രേതം 1 ഉം , യെക്ഷി 1 ഉം പറന്നു പൊങ്ങി ആകാശത്ത് വെച്ച് പരസ്പരം അസഭ്യ വാക്കുകളും കുറ്റങ്ങളും പറഞ്ഞുകൊണ്ടിരുന്നു . പ്രേതം 2 ഉം , പ്രേതം 3 ഉം , പറന്നു പൊങ്ങി ആകാശത്ത് വെച്ച് പരസ്പരം അടിക്കുകകെയും, അസഭ്യം പറയുകയും ചെയ്തുകൊണ്ടിരുന്നൂ . അതിനു ശേഷം പ്രേതം 1 ഉം , യെക്ഷി 1 ഉം തെക്കോട്ട്‌ പറന്നു പോയി . പ്രേതം 2 ഉം , പ്രേതം 3 ഉം വടക്കോട്ട്‌ പറന്നും പോയി . പറക്കുമ്പോള്‍ അവര്‍ അന്യോന്നം കുറ്റം പറയുകയും അടിക്കുകകയും ചെയ്തിരുന്നു. അടിച്ചാല്‍ വേദനിക്കില്ലന്നും , കഴിഞ്ഞ മനുഷ്യ ജീവിതത്തിലെ കുറ്റങ്ങള്‍ പ്രേതങ്ങളുടെ പുതിയ ജീവിതത്തില്‍ തിരുത്താന്‍ കഴിയില്ല എന്ന് അറിഞ്ഞിട്ടും അവര്‍ കലഹിച്ചു കൊണ്ട് തന്നെ പറന്നു. ഇത് ഞാന്‍ സ്ഥിരം കണറുള്ളതാണ്. കുറച്ചു കഴിന്നു ഒന്നും തിരുത്താന്‍ പറ്റില്ല എന്ന് മനസിലാക്കുമ്പോള്‍ അവര്‍ നിറുത്തും. പക്ഷെ നിങ്ങള്‍ക്ക് തിരുത്താം , നിങ്ങളുടെ ഉള്ളിലെ തെറ്റുകളെ , തിന്മയെ , അറിവില്ലഴ്മയെ . നിങ്ങള്‍ക്ക് ഇപ്പോഴും സമയമുണ്ട് .

തെറ്റുകള്‍ തിരുത്താനും , നന്മകള്‍ ചെയ്യുവാനും ഉള്ള എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ ,,..,,

അതാ അടുത്ത കൂട്ടര്‍ വരണുണ്ട്........


പ്രേതം xx :.../൮൭൮൦൬൪൯ഓറ്റ്ള,ല്ഗ്മിജുജ്ര്‍ഗ്ക്ല്‍
" : ഇ൮യിഫ്ക്ല്ക്വ്ന്മ്ക്ഫ്ന്ന്ഹുഒഫ്ന്വ
" : ദ്ജ്ന്‍
യെക്ഷി 1 : .ഞ്സ്ജ്ട്ഫ്
" :വ്ന്ഹ്ജ്വ്
" : ഫ്വ്
പ്രേതം __ : ദക്

1 comment:

  1. പ്രേതും 1 : ഹി ഹാ ഹാ ഹാ .... lathu kalakki.....

    ReplyDelete